തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അഹിന്ദുവിനെ പ്രവേശിപ്പിച്ചതിന് സുരേഷ് ഗോപിക്ക്എതിരെ ചാലക്കുടി സ്വദേശി ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് പരാതി നൽകി.ലിഷോണിനെതിരെയും സുരേഷ് ഗോപിക്ക് എതിരെയും നടപടി സ്വീകരിക്കണമെന്നാണ് പരാതി.ഹൈന്ദവ വിശ്വാസപ്രകാരം ശ്രീരാമന്റെ മൂത്ത അനുജനായ ഭരതന്റെപ്രതിഷ്ഠയുള്ള ഇന്ത്യയിലെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് കൂടൽമാണിക്യംക്ഷേത്രം.തിരഞ്ഞെടുപ്പിൽ ബിജെപിയുടെ തൃശൂർ സ്ഥാനാർത്ഥിയാണ് സുരേഷ് ഗോപി.ഇതിനിടെ സുരേഷ് ഗോപി എംപി ആകാൻ യോഗ്യനാണെന്ന് തൃശ്ശൂർ മേയർ എം കെ വർഗീസ് പറഞ്ഞു.വാഗ്ദാനം പാലിക്കാനായി അദ്ദേഹം ഒരു കോടി രൂപ തൃശ്ശൂർ കോർപ്പറേഷനു നൽകിയതായി മേയർ വെളിപ്പെടുത്തി.എന്നാൽ ഈ പ്രസ്താവന പിന്നീട് വിവാദമായിരുന്നു. തന്റെ വാക്കുകൾ ചിലർ വളച്ചൊടിച്ചതാണെന്നും വ്യക്തിപരമായി ഒരു രാഷ്ട്രീയപാർട്ടിയുടെയും കൂടെയല്ല താനെന്നും പറഞ്ഞ് മേയർ തടിയൂരി.”വികസനത്തിനാണ് തന്റെ വോട്ട് “എന്നും അദ്ദേഹം പറഞ്ഞു