രജനികാന്ത് നായക വേഷത്തിൽ എത്തുന്ന പുതിയ ചിത്രം കൂലിയിലെ വിശേഷങ്ങൾ കാത്തിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തുവിട്ട മോണിക എന്ന ഗാനം ഇപ്പോൾ ട്രെൻഡിങ്ങായി തുടരുകയാണ്,. പൂജ ഹെഗ്‌ഡെയുടെ ഗ്ലാമറ്‌സ് ലുക്കിലുള്ള നൃത്ത ചുവടുകൾ കൊണ്ട് ഗാനം പ്രേക്ഷക ശ്രദ്ധ നേടിയതിനു പിന്നാലെ, ഗാനത്തിൻറെ ചിത്രീകരണ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് താരം,. കനത്ത വെയിലിൽ ഏറെ സമയമെടുത്ത് ചിത്രീകരിച്ച ഗാനത്തിൻറെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുമുള്ള വിഡിയോയും താരം പോസ്റ്റിലൂടെ പങ്കുവച്ചു. താരത്തിൻറെ കുറുപ്പ് ഇങ്ങനെ –

” മോണിക്കയോടുള്ള നിങ്ങളുടെ സ്നേഹത്തിനു നന്ദി. എന്റെ കരിയറിലെ ഏറ്റവും കഠിനമായതും ശാരീരികമായി ഏറെ കഷ്ടപ്പെട്ട ഗാനങ്ങളിൽ ഒന്നായിരുന്നു മോണിക്ക. കടുത്ത ചൂടിൻ്റെയും വെയിലിൻറെയും വെല്ലുവിളികൾ വളരെ കൂടുതലായിരുന്നു,. ഒപ്പം ചൂട് കാറ്റും പൊടിയും,. ഗ്ലാമറ്‌സ് ലുക്കിലുള്ള ഗെറ്റപ്പിൽ എത്തിയത് കൊണ്ട് തന്നെ കോസ്സ്റ്റുമിന്റെ അളവും കുറവായിരുന്നു,. സൂര്യ പ്രകാശം നേരിട്ട് ചർമത്തിൽ ഏറ്റിരുന്നു. സൺ ക്രീം ഉപയോഗിച്ചെങ്കിലും എപ്പോഴും ഗ്ലാമറസായി കാണുന്നുവെന്ന് ഉറപ്പാക്കുന്നത് പ്രധാനമായിരുന്നു. തിയേറ്ററുകളിൽ ഇത് മനോഹരമായിരിക്കുമെന്നു ഞാൻ വാഗ്ദാനം ചെയ്യുന്നു. ഷൂട്ടിംഗ് സമയത്തു എനിക്കൊപ്പം നിൽക്കുകയും ഊർജ്ജം നൽകുകയും ചെയ്ത നർത്തകർക്ക് പ്രത്യേക നന്ദി”.

ഗാനത്തിൽ പൂജ ഹെഗ്‌ഡെയുടെ ഗ്ലാമറ്‌സ് നൃത്ത ചുവടുകൾക്കൊപ്പം, മലയാളത്തിൻറെ പ്രിയ താരം സൗബിനും ഏറെ പ്രശംസത നേടിയിരുന്നു,.
