Vriddhi Vishal | വിഷു ദിനത്തിൽ ആരാധകരുടെ ഹൃദയം കവർന്ന് വൃദ്ധി വിശാൽ.

99
Vriddhi Vishaal
Vriddhi Vishaal

മലയാളികളുടെ സ്വകാര്യ അഹങ്കാരവും ബഹുമുഖ പ്രതിഭയുമായ വൃദ്ധി മോൾ ഇൻസ്റ്റഗ്രാമിൽ പുതുതായി പോസ്റ് ചെയ്തിരിക്കുന്ന ഫോട്ടോസ് വൈറൽ ആകുന്നു. ചുവപ്പു ടോപ്പും വെള്ളയിൽ ചുവന്ന ബോർഡർ ഉള്ള സ്കർട്ടും ആണ് വേഷം.

മുല്ലപ്പുച്ചൂടി ഒരു മലയാളി പെൺകുട്ടിയായി ഒരുങ്ങിയാണ് വൃദ്ധി ഇത്തവണ ആരാധകരുടെ മനം കവർന്നത്.

പ്രേമലു ചിത്രത്തിലുടെ വീണ്ടും ഹിറ്റായ എം എം കീരവാണി, കേ എസ് ചിത്ര ഗാനമാണ് ഗാനമാണ് ചിത്രങ്ങൾക് അകമ്പടിയകുന്നത്. കൊച്ചു രാധികയുടെ ഈ പുതിയ ലുക്കിനു നിരവധി ആരാധകരാണ് കമന്റ്സ് ചെയ്തിരിക്കുന്നത്.

പൃഥ്വിരാജ് നായകനായ കടുവ, ടോവിനോ തോമസിന്റെ 2018, സാറാസ് തുടങ്ങിയ മലയാള ചലച്ചിത്രങ്ങളിലും മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന മലയാള ടെലിവിഷൻ സീരിയലിലും അഭിനയിച്ചിട്ടുണ്ട്, നിരവധി മലയാളം ടെലിവിഷൻ ഷോകളുടെ ഭാഗമായിരുന്നു വൃദ്ധി.

മലയാളം കൂടാതെ തമിഴ് സിനിമ ലോകത്തും ഈ ബാലതാരം ശ്രദ്ധ നേടി. തീരാ കാതൽ, കോഫി വിത്ത് കാതൽ എന്നീ സിനിമകളിലൂടെയാണ് ഈ കൊച്ചു മിടുക്കി തമിഴകം കൈയിൽ എടുത്തിട്ടുള്ളത്.


പ്രൊഫഷണൽ നർത്തകരായ വിശാൽ കണ്ണന്റെയും ഗായത്രി കണ്ണന്റെയും മകളാണ് വൃദ്ധി വിശാൽ. വിശാൽ കണ്ണൻ കൈകാര്യം ചെയ്യുന്ന ഇൻസ്റ്റഗ്രം പേജിലൂടെയാണ് താരം പുതിയ ചിത്രങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.