തന്‍റെ ആദ്യം പ്രണയം പറഞ്ഞ് വിദ്യാബാലൻ!

8

ബോളിവുഡിൽ ശ്രദ്ധേയമായ റോളുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത നടിയാണ് വിദ്യാ ബാലൻ.ഇപ്പോൾ തന്റെ ആദ്യ പ്രണയത്തെ കുറിച്ചും, അതിൽ നേരിടേണ്ടി വന്ന പ്രശനങ്ങളെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് താരം. തന്റെ ജീവിതത്തിൽ ഒരുപാട് പ്രണയങ്ങൾ സംഭവിച്ചിട്ടില്ല എന്നും, യഥാർത്ഥ പ്രണയം കണ്ടെത്തി അദ്ദേഹത്തെ ജീവിതത്തിൽ കൂടെ കൂട്ടിയതിനെ പറ്റിയും താരം അതോടൊപ്പം കൂട്ടിച്ചേർക്കുന്നുണ്ട്.

വിദ്യയുടെ, ആദ്യ പ്രണയത്തിൽ കാമുകൻ തന്നെ ചതിക്കുകയായിരുന്നു എന്നാണ് താരമിപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്. വളരെ വൃത്തികെട്ട രീതിയിൽ ആയിരുന്നു അയാളുടെ പെരുമാറ്റമെന്നും വിദ്യ പറയുന്നു.ഞങ്ങൾ തമ്മിൽ വേർ പിരിഞ്ഞു വളരെ കുറച്ചു ദിവസങ്ങൾക്കു ശേഷം വന്ന വാലന്റൈൻസ് ദിനത്തിൽ അവൻ പുതിയ കാമുകിയെ കണ്ടെത്തുകയായിരുന്നു. അവളോടൊപ്പം ഡേറ്റിനു പോകുന്ന കാര്യം പോലും എന്നോട് പറഞ്ഞു.

അത് എന്നിൽ വളരെ വലിയ ആഘാതമാണ് ഉണ്ടാക്കിയത്. വിദ്യാബാലൻ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞത് ഒരു ദേശീയ മാധ്യമത്തിന് നൽകിയ ഇന്റർവ്യൂവിലൂടെയാണ്. വിവാഹത്തിന് മുൻപ് വിദ്യാബാലൻ ബോളിവുഡ് നടൻ ഷാഹിദ് കപൂറുമായി പ്രണയത്തിലാണെന്ന രീതിയിലും വാർത്തകൾ പരന്നിരുന്നു.2012 ൽ ആയിരുന്നു വിദ്യാബാലൻ ബോളിവുഡ് നിർമാതാവായ സിദ്ധാർത്ഥ് റോയ് കപൂറിനെ വിവാഹം കഴിച്ചത്. ഇപ്പോൾ ബോളിവുഡ് സിനിമകളിൽ മികച്ച റോളുകളിൽ തിളങ്ങി കൊണ്ടിരിക്കുകയാണ് താരം.