വടകരയിൽ ശൈലജ ടീച്ചറും ഷാഫി പറമ്പിലും ഇഞ്ചോടിഞ്ച് പോരാട്ടത്തിനിറങ്ങുമ്പോൾ യു ഡി എഫ് നു നഷ്ടമാകുന്ന ഓട്ടുകൾ ബി ജെ പി യിലേക്ക് പോകുമെന്ന് സൂചന.മുരളീധരന്റെ വടകര നിലനിര്‍ത്താന്‍ യുഡിഎഫിന് കഴിയുമോ എന്ന് ചോദിച്ചാല്‍ ഉറപ്പിച്ച് മറുപടി പറയാൻ ആകില്ല.യുഡിഎഫിന്റെ വോട്ടില്‍ കാര്യമായ ഇടിവുണ്ടാകും. എല്‍ഡിഎഫിനും ചെറിയതോതില്‍ വോട്ട് കുറയും. എന്നാല്‍ എന്‍ഡിഎ വോട്ട് കൂട്ടുമെന്നും പ്രതീക്ഷിക്കുന്നു.
പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശത്തിനുപിന്നാലെ കെ.മുരളീധരനെ തൃശൂരിലേക്ക് മാറ്റിയ യുഡിഎഫ്, പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലിനെയാണ് വടകര നിലനിര്‍ത്താന്‍ രംഗത്തിറക്കിയത്. മുന്‍ ആരോഗ്യമന്ത്രി കെ.ക…ശൈലജ ടീച്ചർ ആണ് എൽ ഡി സ്ഥാനാർഥി സ്ഥാനാർഥി,പ്രഭുൽ കൃഷ്ണയാണ് ബി ജെ പി ക്കു വേണ്ടി മത്സരിക്കുന്നത്.വടകര 2009 നു ശേഷം യു ഡി എഫ് ആധിപത്യത്തിലാണ്.2019 കെ വടകരയിൽ കെ മുരളിധരന് വൻ വിജയം ലഭിച്ചു.അദ്ദേഹം 3 തവണ കോഴിക്കോട് എം പി ആയിരുന്നു.പ്രി പോൾ സർവ്വേകളിൽ ടീച്ചറും ഷാഫി പറമ്പിലും ഒരെ ഭൂരിപക്ഷം കാണിക്കുമ്പോൾ വടകരയിലെ വാൾപയറ്റ് തീ പാറിക്കും എന്ന് ഉറപ്പാണ്.