കർണാടകത്തിലെ കോലാർ സ്വർണ ഖനി പശ്ചാത്തലമാക്കി പാ.രഞ്ജിത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തങ്കലാൻ ഏപ്രിൽ 12 നു റിലീസ് ചെയ്യും.പാർവതി തിരുവോത്ത്, ചിയാൻ വിക്രം,മാളവിക മോഹനൻ,പശുപതി എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ഈ തമിഴ് ചിത്രം ചെന്നൈ, ആന്ധ്രാപ്രദേശ്, മധുരൈ, കർണാടക എന്നിവിടങ്ങളിലാണ് ചിത്രികരിച്ചിരിക്കുന്നത്.
കർണാടകയിലെ കോലാർ ഗോൾഡ് ഫീൽഡിലെ ഖനി തൊഴിലാളികളുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിൽ ഗംഗമ്മ എന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിക്കുന്നത്. ‘ശക്തി, കൃപ, പ്രതിരോധം എന്നിവയുടെ മൂർത്തീഭാവം’ എന്നാണ് പാർവതിയുടെ കഥാപാത്രത്തെക്കുറിച്ച് അണിയറപ്രവർത്തകർ കുറിച്ചിരിക്കുന്നത്. വിക്രം തങ്കലാനിൽ ഒരു ഗോത്രവർഗ്ഗ യോദ്ധാവിന്റെ വേഷമാണ് ചെയ്യുന്നത്,ഈ കഥാപാത്രത്തിന്റെ പേരാണ് ചിത്രത്തിൻറെ ടൈറ്റിലായി നൽകിയിരിക്കുന്നത്.വിക്രവും പാർവതിയും ഇതുവരെ കാണാത്ത പുതിയ രൂപഭാവങ്ങളോടെ എത്തുന്ന ഈ ചിത്രത്തിൻറെ റിലീസ് വളരെ പ്രതീക്ഷയോടെയാണ് അരാധകർ കാത്തിരിക്കുന്നത്.