“തലൈവർ 171”:രജനികാന്തിന്റെ പ്രതിഫലം 280 കോടി രൂപ.

7

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം തലൈവർ 171 ൽ രജനികാന്തിന്റെ പ്രതിഫലം ചർച്ച യാകുന്നു.280 കോടി രൂപയാണ് രജനികാന്ത് ചിത്രത്തിന് പ്രതിഫലമായി വാങ്ങുന്നതെന്നാണ് പുറത്തുവരുന്ന വിവരം.ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിൽ രജനികാന്ത് ഒന്നാമതെത്തും.

സൺ പിക്‌ചേഴ്‌സ് നിർമിക്കുന്ന ചിത്രത്തിൽ രാഘവ ലോറൻസ്, പൃഥ്വിരാജ് എന്നിവരെ കൂടാതെ മറ്റ് പാൻ ഇന്ത്യൻ താരങ്ങളും എത്തുന്നുണ്ട്. സിംഗപ്പൂര്‍, ദുബായ്, യുഎസ്‍എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സ്വര്‍ണക്കള്ളക്കടത്താണ് ചിത്രത്തിന്റെ പ്രമേയം. 

സിനിമയുടെ ഷൂട്ടിംഗ് ഈ മാസം ആരംഭിക്കുമെന്നാണ് സൂചന.രജനീകാന്തും ലോകേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിൻറെ ടൈറ്റിൽ അനാച്ഛാദനം ഏപ്രിൽ 22ന് നടത്തും എന്നാണ് അറിയിച്ചിട്ടുള്ളത്.രജനീകാന്ത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്