സന്തൂർ മമ്മിയായി തിളങ്ങി നമിത പ്രമോദ്.

24

മിനിസ്ക്രീനിലൂടെ ബാലതാരമായെത്തി, ബിഗസ്ക്രീനിൽ തിളങ്ങി നിൽക്കുന്ന താരമാണ് നമിത പ്രമോദ്. ട്രാഫിക് എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം തമിഴിലും തെലുങ്കിലും പ്രിയ താരമായി മാറി. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം മലയാളികളുടെ പ്രിയങ്കരിയായി മാറി.

കൊച്ചിയിൽ താരം പുതിയ ബിസിനസ് സംരംഭമായ കഫേയും തുടങ്ങിയിട്ടുണ്ട്. സിനിമയിൽ തിളങ്ങി നിൽക്കുന്ന പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം. പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്ന വിശേഷങ്ങളൊക്കെ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്.

കഴിഞ്ഞ ദിവസം ഓഫ് വൈറ്റ് നൈറ്റ് സാരിയിൽ തിളങ്ങിയ നമിത, ഇപ്പോൾ പുതിയ പരസ്യചിത്രവുമായാണ് വന്നിരിക്കുന്നത്. സന്തൂർ സോപ്പിൻ്റെ തമിഴ് പരസ്യചിത്രത്തിലാണ് താരം വന്നിരിക്കുന്നത്. സന്തൂർ മമ്മിയായി തിളങ്ങി നിൽക്കുന്നുവെന്നാണ് പ്രേക്ഷകർ പറയുന്നത്.