പുത്തൻ ലുക്കിൽ ആരാധകരുടെ മനം കവർന്ന് അതിദി രവി.

15

മലയാള സിനിമയിലെ മികച്ച നടിയും മോഡലും ആണ് അതിഥി ദേവി. മോഡലിംങ്ങിലൂടെയും പരസ്യചിത്രങ്ങളിലൂടെയുമാണ് താരം മലയാള സിനിമയിലേക്ക് കടന്നു വന്നത്. 2014 പുറത്തിറങ്ങിയ ‘ആംഗ്രി ബേബീസ് ഇൻ ലവ്’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിച്ചെങ്കിലും അലമാര എന്ന സിനിമയിലൂടെയാണ് താരം നായികയായി അരങ്ങേറ്റം കുറിച്ചത്. ആ ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഒരു ഇടം പിടിക്കാൻ താരത്തിന് സാധിച്ചു. മോഹൻലാൽ ചിത്രമായ നേരിലാണ് താരം അവസാനമായി അഭിനയിച്ചത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം താരത്തിൻ്റെ നിരവധി വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. മോഡലായ താരം പങ്കുവെയ്ക്കുന്ന ഫോട്ടോകളും വീഡിയോകളുമൊക്കെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. കഴിഞ്ഞ ദിവസം സിംപിൾ ലുക്കിൽ ആരാധകമനം കവർന്ന താരം ഇപ്പോൾ എത്തിയിരിക്കുന്നത് മോഡേൺ ലുക്കിലാണ്. താരത്തിൻ്റെ ഫോട്ടോകൾ പകർത്തിയിരിക്കുന്നത് പൗർണ്ണമി മുകേഷാണ്. ശ്രീഗേഷ് വാസനാണ് മെയ്ക്കപ്പ് ചെയ്തിരിക്കുന്നത്.