നീലപ്പട്ടിൽ, മുഖത്തു ചായം തേച്ച് പുഷ്പ-2 ലുക്കിൽ അല്ലു അർജുൻ!

12
Advertisements

അല്ലു അർജുൻ നായകനായി എത്തുന്ന തെലുഗു മൂവി പുഷ്‌പ -2 വളരെയധികം ആകാംക്ഷയോടെയാണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഒന്നാം ഭാഗത്തിൽ തന്നെ സ്ഥിരം വേഷങ്ങളിൽ നിന്നും മാറി ഞെട്ടിക്കുന്ന ലുക്കിലാണ് അല്ലു അർജുൻ പ്രത്യക്ഷപ്പെട്ടത്. എന്നാൽ അതിനെ വെല്ലുന്ന ലുക്കുമായാണ് പുഷ്പ 2 വിൽ അല്ലു അർജുൻ എത്തുക എന്നതാണ് നിലവിൽ പുറത്തു വരുന്ന സൂചനകൾ.

ചിത്രത്തിന്റെ പ്രമോഷൻ വർക്കുകൾക്കായി അല്ലു അർജുൻ നീലപ്പട്ടിൽ ദേഹം മുഴുവൻ ചായം തേച്ച് നിൽക്കുന്ന ഫോട്ടോയാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുള്ളത്. പുറത്തു വരുന്ന റിപ്പോർട്ടുകൾ ശരിയാണ് എങ്കിൽ വെറും 6 മിനിറ്റ് ദൈർഘ്യമുള്ള ഈയൊരു ഷൂട്ടിന് വേണ്ടി 60 കോടി രൂപ നിർമ്മാതാക്കൾ ചിലവഴിച്ചു എന്നാണ് പറയപ്പെടുന്നത്.

Advertisements

ഏകദേശം 30 ദിവസം എടുത്താണ് ഷൂട്ട് റാപ്പ് അപ്പ് ചെയ്തത് എന്നും റിപ്പോർട്ടുകൾ പറയുന്നു.പുഷ്പയുടെ ആദ്യ പാർട്ടിൽ കണ്ട അല്ലു അർജുനിൽ നിന്നും തീർത്തും വ്യത്യസ്തമായ ലുക്കാണ് രണ്ടാമത്തെ പാർട്ടിൽ കാണാനാവുക എന്നതാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ സഹിക്കുന്നത്.

മലയാളത്തിന്റെ പ്രിയ നടൻ ഫഹദ് ഫാസിലും ചിത്രത്തിൽ ശ്രദ്ധേയമായ ഒരു പോലീസ് വേഷം കൈകാര്യം ചെയ്തിരുന്നു. രശ്മിക മന്ദാനയായിരുന്നു ചിത്രത്തിലെ നായിക. ഇപ്പോൾ പുറത്തു വിട്ടിട്ടുള്ള പുഷ്പ -2 ലുക്കിൽ മാതംഗി വേഷമാണ് അല്ലു അർജുൻ അണിഞ്ഞിട്ടുള്ളത്. എന്തായാലും ബോളിവുഡ് ഉൾപ്പെടെ പല ഭാഷകളിൽ നിന്നും നിരവധി ആരാധകരാണ് ചിത്രത്തിന് ലൈക്കും കമന്റുമായി എത്തിയിട്ടുള്ളത്.

Advertisements
Advertisements