ഡെവിൾ ഗേൾ ! പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ തിളങ്ങി പ്രിയ പ്രകാശ് വാര്യർ | Priya Warrier grabbed attention with a new photo shoot

192
Priya Warrier grabbed attention with a new photo shoot
Priya Warrier

സമൂഹമാധ്യമങ്ങളിൽ സജീവമായ ദക്ഷിണേന്ത്യൻ യുവ താരമാണ് നടി പ്രിയ പ്രകാശ് വാര്യർ. സോഷ്യൽ മീഡിയ പേജിലൂടെ താരം പങ്കുവയ്ക്കാനുള്ള വിശേഷങ്ങളെല്ലാം ഇരു കയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. ചലച്ചിത്ര മേഖലയിൽ സജീവമാണെങ്കിലും താരത്തിന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ട് ലുക്കുകളിലൂടെ ആരാധകർക്കിടയിൽ ചർച്ചയ്ക്ക് വഴിയൊരുക്കാറുണ്ട്,..

ഡെവിൾ ഗേൾ ! പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ തിളങ്ങി പ്രിയ പ്രകാശ് വാര്യർ Priya Warrier grabbed attention with a new photo shoot 2

ഇപ്പോൾ തിളക്കമുള്ള കറുത്ത സ്കർട്ടും ഡീപ്പ് നെക്ക് ടോപ്പും ധരിച്ചുള്ള പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.. പ്രമുഖ ഫാഷൻ ഫോട്ടോഗ്രാഫർ യാമിയാണ് താരത്തിൻറെ പുത്തൻ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. മേക്കപ്പ് ആർട്ടിസ്റ്റ് ശാന്തികൃഷ്ണനാണ് താരത്തെ അണിയിച്ചൊരുക്കിയത്. 

മലയാളത്തിനു പുറമേ തെലുങ്കിലും ബോളിവുഡ്ഡിലും പ്രിയ പ്രകാശ് വാര്യർ നിരവധി വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഒരു അഡാർ ലവ് എന്ന ഒമർ ലുലു ചിത്രത്തിലൂടെയാണ് താരം സിനിമ ലോകത്തേയ്ക്ക് എത്തിയത്. 

ഡെവിൾ ഗേൾ ! പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ തിളങ്ങി പ്രിയ പ്രകാശ് വാര്യർ Priya Warrier grabbed attention with a new photo shoot 2

വിഷ്ണുപ്രിയ എന്ന ചിത്രത്തിലൂടെ കന്നട ചലച്ചിത്ര മേഖലയിലേക്ക് താരം കടന്നു കഴിഞ്ഞു. ശ്രീദേവി ബംഗ്ലാവ്, ത്രീ മങ്കിസ് തുടങ്ങിയ സിനിമകളാണ് താരത്തിന്റെ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രങ്ങൾ..