ഒരു വർഷം കൊണ്ട് പണിഞ്ഞത് രണ്ടു തൂണുകൾ അരമനപ്പടിപ്പാലം അരങ്ങത്ത് എത്തുമോ?

13

2023 മെയ്‌ ഇൽ മന്ത്രി മുഹമ്മദ്‌ റിയാസ് നിർമ്മാണ ഉദ്ഘാടനം നടത്തിയ കാസർഗോഡ് ബോവിക്കാനം ഗ്രാമത്തിലുള്ള അരമനപ്പടി പാലത്തിന്റെ രണ്ടു തൂണുകൾ മാത്രമാണ് ഇതുവരെ പൂർത്തിയായത്.പാലത്തിന്റെ പണി സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി എന്റെ ഓഫിസ് തന്നെ നേരിട്ട് കാര്യങ്ങൾ പരിശോധിക്കും’ കഴിഞ്ഞ വർഷം മേയ് 27നു അരമനപ്പടി പാലത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുമ്പോൾ മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞ വാക്കുകളാണിത്.പണിതുടങ്ങി ഒരു വർഷം പൂർത്തിയാകുമ്പോൾ പാലത്തിന്റെ 10% പണി പോലും പൂർത്തിയായിട്ടില്ല.പുഴയിൽ തൂണുകൾ നിർമിക്കുന്നത് അടക്കമുളള കഠിനമായ പണികൾ ബാക്കിയാണ്. കാലവർഷം തുടങ്ങിയാൽ ഈ സീസണിലെ പണി നിർത്തിവക്കേണ്ടി വരും.അടുത്ത നവംബർ മാസത്തിൽ കരാർ കാലാവധി പൂർത്തിയാകും

ബേധഡുക്ക – മുളിയാർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് അരമനപ്പടി – മൊട്ടൽ തൂക്കുപാലത്തിനോടു ചേർന്നാണ് പാലം നിർമിക്കുന്നത്.156 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിനു 16.30 കോടി രൂപയാണ് നബാർഡ് സഹായത്തിൽ അനുവദിച്ചത്.

പണി വേഗത്തിലാക്കാൻ മരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ (പാലം വിഭാഗം ) കരാറുകാരനു കത്തു നൽകിയിരിക്കുകയാണ്. പാലത്തിന്റെ ഒരു കരയിൽ 2 തൂണുകളും മറുകരയിൽ ഒരു തൂണും മാത്രമാണ് ഇതിനകം പൂർത്തിയാക്കിയത്.ഏതായാലും പാലം പണിയുടെ മെല്ലെപ്പോക്ക് കാരണം മരാമത്ത് വകുപ്പിനെതിരെ നാട്ടുകാർ രംഗത്ത് ഇറങ്ങിയിട്ടുണ്ട്.