ബിഗ്ഗ് ബോസ്സ് സീസൺ 6 മത്സരാർഥി അസി റോക്കി ആണ് താൻ ബിഗ്ഗ് ബോസ്സിൽ ഉപയോഗിച്ച ബോട്ടിലിന് വിലയിട്ട് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.റോക്കി എന്ന് ബോട്ടിലില്‍ എഴുതിയിട്ടുണ്ട്. കൂടാതെ ബുള്‍, ലയണ്‍, ഹ്യൂമണ്‍, ഈഗിള്‍, സ്‌നേക്ക് എന്നിവയുടെ ചിത്രങ്ങളുണ്ട്. ഒപ്പം നെവര്‍ ബാക്ക് ഡൗണ്‍ എന്ന് എഴുതിയിട്ടുമുണ്ട്. അതുപോലെ മനുഷ്യന്റെ ഡെവിള്‍ ഫെയ്‌സുമുണ്ട്.
ബോട്ടിൽ വാങ്ങുന്നയാൾ ലോകത്ത് എവിടെയായാലും താൻ നേരിട്ടു ചെന്ന് കൈമാറും എന്നും താരം പറയുന്നു.ഷോയിലെ ശക്തനായ മത്സരാർഥി ആയിരുന്നു റോക്കി എന്നാൽ സഹമത്സരാര്‍ത്ഥിയായ സിജോയെ ശാരീരികമായി മർദ്ദിച്ചതിനെ തുടർന്ന് റോക്കിയെ ഹൗസിൽ നിന്നും പുറത്താക്കുകയായിരുന്നു. “ചില കാര്യങ്ങളുടെ വാല്യൂ അങ്ങനെയാണ്.
എനിക്ക് ഈ വാട്ടർ ബോട്ടിൽ വളരെ വാല്യൂ ഇള്ള ഒന്നാണ്. അല്ലാതെ കൊടുക്കാൻ വേണ്ടി പറഞ്ഞതല്ല.ഈ ബോട്ടിൽ ഞാൻ ഒരിക്കലും മറക്കത്തില്ല. എന്നെ നിങ്ങളുടെ ഹൃദയത്തിലേക്ക് എത്തിച്ച ഷോയിൽ നിന്നും എനിക്ക് കിട്ടിയ സമ്മാനമാണിത്”-റോക്കി പറയുന്നു.ആ ബോട്ടിൽ വാങ്ങുന്നയാളെ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ