നടൻ ബൈജു സന്തോഷിന്റെ മരുമകൻ പഞ്ചാബിയാണോ ….??

7

നടൻ ബൈജു സന്തോഷിന്റെ മകൾ ഐശ്വര്യ കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. എന്നാൽ വിവാഹം കഴിഞ്ഞ് രണ്ട് ദിവസം കഴിയുമ്പോൾ വരുന്ന വാർത്തകൾ ചെന്നൈയിൽ എൻജിനീയറായി ജോലി ചെയ്യുന്ന രോഹിത്താണ് ഐശ്വര്യയെ താലിചാർത്തിയത്. എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത് ബൈജുവിന്റെ മരുമകൻ പഞ്ചാബിയാണോ എന്ന ചോദ്യമാണ്.

സോഷ്യൽ മീഡിയയിൽ വൈറൽ ആയ ചോദ്യത്തിന് ഇപ്പോ ഐശ്വര്യ തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ്.തങ്ങളുടേത് പ്രണയവിവാഹമല്ലെന്നും . മാട്രിമോണി വഴിയാണ് രോ​ഹിത്തിനെ പരിചയപ്പെടുന്നത്, പ്രണയ വിവാഹം അല്ലായിരുന്നു.സംസാരിച്ചപ്പോൾ തന്നെ പരസ്പരം മനസിലാക്കാൻ കഴിയുന്ന ആളാകുമെന്ന് തോന്നി.രോഹിത്തിന്റെ മാതാപിതാക്കൾ മലയാളികളാണെങ്കിലും രോഹിത് നായർ ജനിച്ചു വളർന്നത് പഞ്ചാബിലാണ്.അതിനാൽ ആണ് അദ്ദേശം പഞ്ചാബി സംസാരിക്കുന്നത്.വിവാഹത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു നവദമ്പതികൾ.

തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബിൽ വച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്.. വൻ താര സാന്നിധ്യത്തിലാണ് വിവാഹച്ചടങ്ങുകൾ നടന്നത്. വരനെയും ബന്ധുക്കളെയും മണ്ഡപത്തിലേക്ക് ആനയിക്കുന്ന ബൈജുവിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ബൈജു, രഞ്ജിത ദമ്പതികളുടെ മകളാണ് ഐശ്വര്യ. ലോകനാഥ് ആണ് ദമ്പതികളുടെ മകൻ. തിരുവനന്തപുരം നഗരത്തിൽനിന്നുള്ള താരങ്ങൾ നിറഞ്ഞ വിവാഹവേദിയിലാണ് ഐശ്വര്യ സുമംഗലിയായത്. ഷാജി കൈലാസ്, ആനി, സോന നായർ തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിനെത്തിയിരുന്നു.