മോഹൻലാലിനെ നായകനാക്കി മൂന്നാംമുറ ഒരുക്കിയ കഥ പറഞ്ഞ് – എസ് എൻ സ്വാമി !

9

മലയാള സിനിമകളിൽ ക്രൈം ത്രില്ലറുകളുടെ വിഭാഗത്തിൽ വളരെ കാലം മുൻപ് തന്നെ മികച്ച സിനിമകൾ സമ്മാനിക്കാൻ സാധിച്ച ഒരു തിരക്കഥാകൃത്താണ്‌ എസ് എൻ സ്വാമി. ഇന്ന് മലയാള സിനിമയിൽ പോലീസ് വേഷങ്ങൾക്കും,ക്രൈം ത്രില്ലറുകൾക്കും യാതൊരു പഞ്ഞമില്ലെങ്കിലും കുറച്ചുകാലങ്ങൾക്ക് മുൻപ് അതായിരുന്നില്ല അവസ്ഥ. ഒരേ പാറ്റേണിലുള്ള സിനിമകൾ മാത്രം ഇറങ്ങിയിരുന്ന മലയാളത്തിൽ വ്യത്യസ്തമായ ഒരു പരീക്ഷണമായിരുന്നു എസ് എൻ സ്വാമി തിരക്കഥ രചിച്ച്,കെ എം മധു സംവിധാനം ചെയ്ത മൂന്നാംമുറ എന്ന സിനിമ.

1988ൽ ആയിരുന്നു എസ് എൻ സ്വാമിയുടെ തിരക്കഥയിൽ മോഹൻലാൽ അലി ഇമ്രാൻ എന്ന പോലീസ് വേഷത്തിൽ എത്തിയ മൂന്നാംമുറ പ്രദർശനത്തിന് എത്തിയത്. അതേവർഷം മലയാള ചിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയായി മൂന്നാംമുറ മാറുകയും ചെയ്തു.

മോഹൻലാലിനെ കൂടാതെ മലയാളത്തിലെ മറ്റ് പ്രമുഖ താരങ്ങളായ മുകേഷ്, സുരേഷ് ഗോപി, രേവതി, ലാലു അലക്സ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. മോഹൻലാൽ വൺ മാൻ ആർമിയായി കഴിവ് തെളിയിച്ച മൂന്നാംമുറ കാലത്തിനു മുന്നേ സഞ്ചരിച്ച ഒരു ചിത്രമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഇപ്പോഴിതാ മലയാളികളുടെ പ്രിയതാരം ധ്യാൻ ശ്രീനിവാസനെ നായകനാക്കി സീക്രട്ട് എന്ന സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് എസ്. എൻ സാമി. സേതുരാമയ്യർ സിബിഐ ഉൾപ്പെടെ നിരവധി ക്രൈം ത്രില്ലറുകൾ മലയാളികൾക്ക് സമ്മാനിച്ച എസ്എൻ സ്വാമിയുടെ ചിത്രം സീക്രട്ടും പുതുമയാർന്ന ദൃശ്യാനുഭവം തന്നെയായിരിക്കും പ്രേക്ഷകർക്ക് സമ്മാനിക്കുക.