തെലുങ്കിൽ അരങ്ങേറ്റത്തിനൊരുങ്ങി മലയാളികളുടെ പ്രിയതാരം മമിത ബൈജു!

12

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി സിനിമാ പ്രേക്ഷകർക്കിടയിൽ വലിയ ഒരു സ്ഥാനം നേടിയെടുത്ത നടിയാണ് മമിത ബൈജു.സൂപ്പർ ശരണ്യ എന്ന ചിത്രത്തിലെ സോനാര എന്ന ക്യാരക്ടറിനെ മലയാളികൾ ഇരു കയ്യും നീട്ടിയാണ് ഏറ്റെടുത്തത്.  ശേഷം നടി ചെറുതും വലുതുമായ പല റോളുകളിലൂടെയും ജനശ്രദ്ധ പിടിച്ചുപറ്റി.

അതേസമയം മലയാളത്തിൽ വലിയ ഒരു ഹിറ്റടിച്ച പ്രേമലു എന്ന സിനിമ പുറത്തിറങ്ങിയതോടെ നമിതയുടെ താരമൂല്യം ഇരട്ടിയായി.

മലയാളത്തിൽ വലിയ വിജയം നേടിയെടുത്ത പ്രേമലു തമിഴ്, തെലുങ്ക് ഭാഷകളിലും പരിഭാഷപ്പെടുത്തിയിരുന്നു. തെലുങ്കിലെ പ്രശസ്ത സംവിധായകനായ രാജമൗലി വരെ ചിത്രത്തിന് വളരെയധികം പോസിറ്റീവ് കാമന്‍റ്സാണ് നല്കിയത്.

ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ നമിത തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ്.തെലുഗു സംവിധായകനായ ഗൗതം ടിന്നനൂർ ചിത്രത്തിലൂടെ ആയിരിക്കും മമിത തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.വിജയ് ദേവര കൊണ്ടയാണ് ചിത്രത്തിലെ നായകൻ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

പോലീസ് വേഷത്തിലാണ് വിജയ് ദേവര കൊണ്ട ചിത്രത്തിൽ എത്തുന്നത്. വിഡി 12 എന്നാണ് ചിത്രത്തിന് ഇപ്പോൾ നൽകിയിരിക്കുന്ന പേര്.കഴിഞ്ഞ ദിവസമാണ് ഈയൊരു ചിത്രത്തിന്‍റെ പ്രഖ്യാപനം നടന്നത് എങ്കിലും നടി ഈ ചിത്രത്തിൽ തന്നെയാണോ അരങ്ങേറ്റം കുറിക്കുക എന്നതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.