കുടുംബത്തോടൊപ്പമുള്ള വിഷു ചിത്രങ്ങൾ പങ്കുവെച്ച് സീരിയൽ താരം അർച്ചന!

7
Advertisements

മലയാളി സീരിയൽ പ്രേക്ഷകർക്കിടയിൽ ഗ്ലോറി എന്ന ഒറ്റ കഥാപാത്രത്തിലൂടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് അർച്ചന. ഇപ്പോഴിതാ ഭർത്താവും മകനുമൊത്തുമുള്ള വിഷു ആഘോഷ ചിത്രങ്ങൾ പങ്കു വെച്ചിരിക്കുകയാണ് അര്‍ച്ചന. മനോഹരമായി കണിയൊരുക്കി സെറ്റുമുണ്ടിൽ സുന്ദരിയായി അണിഞ്ഞൊരുങ്ങിയ ചിത്രങ്ങളാണ് താരം പങ്കു വെച്ചിട്ടുള്ളത്.

2023 ൽ ആയിരുന്നു അർച്ചനയുടെ വിവാഹം. പ്രവീണാണ് അർച്ചനയുടെ ഭർത്താവ്. കുറച്ച് മാസങ്ങൾക്ക് മുൻപ് ഇരുവർക്കും ഒരു ആൺകുഞ്ഞ് പിറന്ന വാർത്തയും താരം സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിരുന്നു. ഇപ്പോഴിതാ മകൻ അയാനോടൊപ്പമുള്ള മനോഹര വിഷു ചിത്രങ്ങളാണ് താരം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

Advertisements

മകനോടപ്പമുള്ള ആദ്യ വിഷു ചിത്രങ്ങൾ എന്ന് പറഞ്ഞു കൊണ്ടാണ് ഈ മനോഹര ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്. ചിത്രത്തോടൊപ്പം തന്നെ കൂട്ടുകാരികളോടൊപ്പം ഡാൻസ് ചെയ്യുന്ന ഒരു വീഡിയോയും താരം പങ്കു വയ്ക്കാനായി മറന്നിട്ടില്ല.വിഷു തിരക്കിനിടയിലും ഞങ്ങൾ പ്രാക്ടീസ് ചെയ്ത ഡാനസാണ് ഇതെന്ന് പറഞ്ഞ് കൊണ്ടാണ് വീഡിയോ പങ്കു വച്ചിട്ടുള്ളത്.ഇപ്പോൾ സീരിയലിൽ നിന്നും ഒരു ഇടവേള എടുത്ത് ഭർത്താവിനോപ്പം വിദേശത്താണ് അർച്ചനയും കുഞ്ഞും ഉള്ളത്.മലയാളത്തിലെ ഹിറ്റ്‌ ഷോകളിൽ ഒന്നായ ബിഗ്ബോസിലും താരം പങ്കെടുത്തിരുന്നു.

Advertisements