മകന്‍റെ സ്വഭാവം അച്ഛൻ അർബാസ് ഖാനെ പോലെ തന്നെ – മലൈക അറോറ!

9

ബോളിവുഡ് നടി മലൈക അറോറ തന്റെ പുത്തൻ ലുക്കുകളിലൂടെയും , സിനിമകളിലൂടെയും ആരാധകർക്കിടയിൽ എപ്പോഴും ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. ബോളിവുഡിലെ പ്രശസ്ത താരം സൽമാൻഖാന്റെ സഹോദരൻ അർബാസ് ഖാനെയാണ് മലൈക ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ ഇവർക്ക് അർഹാൻ ഖാൻ എന്നൊരു മകനുമുണ്ട്. ഇപ്പോൾ മകന്റെ സ്വഭാവം അച്ഛന്റേതു പോലെ തന്നെ ഒട്ടും ആകർഷണീയത ഉള്ളതല്ല എന്ന തുറന്നു പറച്ചിലുമായി മകന്റെ പോഡ്കാസ്റ്റ് ഷോയിൽ എത്തിയിരിക്കുകയാണ് മലൈക.

1998 ലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. എന്നാൽ വളരെ കുറച്ച് വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം ഇരുവരും തമ്മിൽ വേർപിരിയുകയായിരുന്നു. പുറത്തു വരുന്ന അഭ്യൂഹങ്ങൾ അനുസരിച്ച് നിലവിൽ മലൈക ബോളിവുഡ് സംവിധായകൻ ബോണി കപൂറിന്റെ ആദ്യ ബന്ധത്തിലെ മകനായ അർജുൻ കപൂറുമായി ഇഷ്ടത്തിലാണ് എന്ന രീതിയിൽ വാർത്തകൾ പുറത്തു വരുന്നുണ്ട്.

അധികം താമസിയാതെ തന്നെ ഇരുവരും തമ്മിൽ വിവാഹിതരാകുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. അതിനിടെ കുറച്ചു മാസങ്ങൾക്ക് മുൻപാണ് അർബാസ് ഖാൻ ബോളിവുഡ് മേക്കപ്പ് ആർട്ടിസ്റ്റ് മഷൂറയെ വിവാഹം ചെയ്തത്. ഇരുവരും തമ്മിൽ വലിയ പ്രായവ്യത്യാസമുണ്ട് എന്ന രീതിയിൽ നിരവധി ട്രോളുകളാണ് അന്ന് താരത്തിന്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടത്.

ഇപ്പോൾ വാർത്തകളിൽ ഏറെ ഇടം പിടിക്കുന്നത് മലൈകയുടെയും അർബാസ് ഖാന്റെയും മകൻ അർഹാൻ ‘ ഡംപ് ബിരിയാണി’ എന്ന പേരിൽ തുടങ്ങിയ പോഡ്കാസ്റ്റ് ഷോയാണ്. അതിൽ മലൈകയെ അതിഥിയായി ക്ഷണിച്ചപ്പോഴാണ് മകന്റെ സ്വഭാവം അച്ഛനോട് വളരെയധികം സാമ്യമുള്ളതാണെന്നും ഒട്ടും ആകർഷണീയത ഇല്ലാത്തതാണെന്നുമെന്ന രീതിയിൽ മലൈക പറഞ്ഞിട്ടുള്ളത്. കൂടാതെ മകനെ പറ്റിയുള്ള കൂടുതൽ സ്വഭാവ സവിശേഷതകളും മറ്റും താരം ഈ ഒരു പോഡ്കാസ്റ്റ് ഷോയിലൂടെ പങ്കു വയ്ക്കുന്നുണ്ട്.