മലയാളികളുടെ പ്രിയപ്പെട്ട താരം ആണ്നയൻതാര മലയാളികളുടെ മാത്രം അല്ല .മലയാളത്തിലൂടെ വന്ന് തമിഴരുടെയും പ്രിയപ്പെട്ട നടി ആയി മാറിയതാണ് നയൻ . കൈരളിയിൽ ചമയം എന്ന പ്രോഗ്രാമിലൂടെയാണ് നയൻ കടന്നു വന്നത് ,ഇന്ന് ലേഡി സൂപ്പർ സ്റാർ എന്നാണ് അറിയപ്പെടുന്നത് . ഈ അടുത്തായിരുന്നു നയൻ വിവാഹം കഴിച്ചതും സറഗോസ്സിലയിലൂടെ കുട്ടികൾ ഉണ്ടായതും .
കുടുംബത്തോടൊപ്പം വിഷു ആഘോഷിച്ച് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാര. ഭർത്താവ് വിഘ്നേഷിനും മക്കളായ ഉയിരിനും ഉലഗിനും ഒപ്പമാണ് നയൻസിന്റെ വിഷു ആഘോഷം. വിഷു ആശംസകൾക്കൊപ്പം തമിഴ് പുതുവത്സരാശംസകളും നേർന്നുകൊണ്ടാണ് പോസ്റ്റ് പങ്കുവച്ചത്.വിഘ്നേഷും കുട്ടികളും മുണ്ടും ഷർട്ടും ധരിച്ചാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. സിംപിൾ ലുക്കിലാണ് നയൻ എത്തിയത്. . കുഞ്ചാക്കോ ബോബൻ നായകനായ നിഴലിൽ അവസാനമായി അഭിനയിച്ച നയൻതാര തന്റെ പുതിയ മലയാള ചിത്രവും വിഷു ദിനത്തിൽ പ്രഖ്യാപിച്ചു.
‘ഡിയർ സ്റ്റുഡന്റ്സ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്ററും ഞായറാഴ്ച പുറത്തിറക്കിയിരുന്നു. നടൻ നിവിൻ പേളിയാണ് ചിത്രത്തിന്റെ നിർമ്മാണം.