തമിഴ് സിനിമാപ്രേക്ഷകർക്കിടയിൽ മാത്രമല്ല മലയാളി പ്രേക്ഷകർക്കിടയിലും വളരെയധികം പ്രിയപ്പെട്ട താരമാണ് നടൻ സൂര്യ. മലയാളത്തിലെ നായകന്മാർക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന അതേ താരപരിവേഷം ചുരുങ്ങിയ സമയത്തിനുള്ളിൽ, കേരളത്തിലെ പ്രേക്ഷകർക്കിടയിൽ നേടിയെടുക്കാൻ സൂര്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ചയായി കൊണ്ടിരിക്കുന്നത് സൂര്യ ഡബിൾ റോളിൽ എത്തുന്ന കങ്കുവയുടെ പോസ്റ്ററിനെ പറ്റിയാണ്.
സൂര്യയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം എതർക്കും തുനിന്തവനാണ്. കേരളത്തിലെ തിയേറ്ററുകളിൽ ഈയൊരു ചിത്രത്തിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സിരുത്തൈ ശിവയാണ് സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി കങ്കുവ എന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ഭൂതവും ഭാവിയും തമ്മിലുള്ള ഏറ്റുമുട്ടലാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് പുറത്തു വരുന്ന പോസ്റ്ററുകൾ നൽകുന്ന സൂചന.
കൂടാതെ പുറത്തു വന്ന ടീസറുകളിലും ഇതുവരെ അവതരിപ്പിച്ചതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു കഥാപാത്രമാണ് സൂര്യ കങ്കുവയിൽ ചെയ്യുന്നത് എന്ന സൂചനകളാണ് നൽകുന്നത്. പോസ്റ്ററിലെ സൂചനകൾ അനുസരിച്ച് ഒരു മികച്ച ഇരട്ട കഥാപാത്രത്തെ സൂര്യ ചിത്രത്തിൽ അവതരിപ്പിക്കുന്നതായി മനസ്സിലാക്കാൻ സാധിക്കും. എന്നാൽ രണ്ട് കഥാപാത്രങ്ങളും രണ്ട് കാലഘട്ടത്തെയാണ് പ്രതിനിധീകരിക്കുന്നത്. ദിഷ പഠാണിയാണ് ചിത്രത്തിൽ സൂര്യയുടെ നായികാ വേഷം കൈകാര്യം ചെയ്യുന്നത്. 38 ഓളം ഭാഷകളിലായി പുറത്തിറങ്ങുന്ന കങ്കുവയ്ക്കു വേണ്ടി 350 കോടി രൂപ ചിലവഴിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.