പി.എം.എല്‍.എ. നിയമമനുസരിച്ച് കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നോക്കാനേ ഇ.ഡി.ക്ക് അധികാരമുള്ളൂ എന്നും വീണ വിജയൻ കേസിൽ ഈ ഡി ക്ക് ഒരു കാര്യവും ഇല്ല എന്നും സി പി എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. രാജ്യത്തെ പലയിടതും ഉള്ളപോലെ കേരളത്തിലും ഇ.ഡി. രാഷ്ട്രീയ ഉപകരണമായി മാറിയെന്ന് കേസരിസ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി.കേരളത്തില്‍ ഇ.ഡി. ആവാമെന്നും സോണിയക്കെതിരേ വേണ്ടെന്നും പറയാനാവില്ല. ഇതിലൊക്കെ സി.പി.എമ്മിന് ഒറ്റ നിലപാടേയുള്ളൂ. സി.എ.എ, പി.എം.എല്‍.എ. നിയമങ്ങളൊക്കെ റദ്ദാക്കണം എന്നാണ് സി.പി.എം. നിലപാട്. ഇത്തരം കാര്യങ്ങള്‍ കോണ്‍ഗ്രസ് പ്രകടനപത്രികയില കാണാനില്ലന്നും അദ്ദേഹം പറഞ്ഞു.
ധനമന്ത്രാലയത്തിനുകീഴിലെ റവന്യു വിഭാഗത്തിലുള്ള വിവരമെടുക്കല്‍ ഏജന്‍സി മാത്രമായ ഇ.ഡി. സൂപ്പര്‍ പോലീസാവുന്നു. സോണിയാ ഗാന്ധിയെയും രാഹുലിനെയും ചോദ്യംചെയ്തതുംകേസെടുത്തതും ഒക്കെ പി.എം.എല്‍.എ. നിയമമനുസരിച്ചാണ് എന്നുംഅദ്ദേഹംഓർമ്മിപ്പിച്ചു.
പാര്‍ലമെന്റില്‍ മികച്ച അംഗബലമുണ്ടായാല്‍ ഇന്ത്യസഖ്യത്തിന്റെ സര്‍ക്കാരില്‍ സി.പി.എം. ചേര്‍ന്നേക്കുമെന്ന് കാരാട്ട് വ്യക്തമാക്കി. സര്‍ക്കാര്‍ നയങ്ങളെ സ്വാധീനിക്കാനും അതു നിറവേറ്റാനുമുള്ളശക്തിയുണ്ടെങ്കില്‍ ഭരണത്തിന്റെ ഭാഗമാവും. അതിനു പൊതുമിനിമം പരിപാടി ഉണ്ടാവണം. വേണ്ടത്ര സീറ്റില്ലെങ്കില്‍ പുറത്തുനിന്നാവും പിന്തുണ. വലിയതോതിലുള്ള ധാരണ പ്രതിപക്ഷപാര്‍ട്ടികള്‍ക്കിടയിലുണ്ട്. നാലു സംസ്ഥാനങ്ങളിലെ പരിഗണനവെച്ചാണ്സി.പി.എമ്മിന്റ ദേശീയപാര്‍ട്ടി പദവി. അതു തുടരാനാവുമെന്നാണ് പ്രതീക്ഷ എന്ന് അദ്ദേഹം പറഞ്ഞു. പി.ഡി.പി.യും എസ്.ഡി.പി.ഐ.യും ഒന്നല്ല എന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേർത്തു.