മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം ഇഷ്ടമുള്ള തമിഴ് താരജോഡികളാണ് സൂര്യയും ജ്യോതികയും. ഇപ്പോൾ സിനിമകളിൽ സജീവമായ ജ്യോതിക സിനിമകളുടെ പ്രമോഷനായി മിക്ക ഇന്റർവ്യൂകളിലും പങ്കെടുക്കാറുണ്ട്. അത്തരത്തിലുള്ള ഒരു ഇന്റർവ്യൂവിൽ ജ്യോതിക നേരിട്ട ഒരു ചോദ്യത്തിന്റെ ഉത്തരമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. തന്റെ ഭർത്താവിന്റെ ഏറ്റവും ഇഷ്ടപ്പെടാത്ത സ്വഭാവം എന്താണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ജ്യോതിക.
പരസ്പര ബഹുമാനത്തോട് കൂടി ജീവിക്കുന്നതാണ് തങ്ങളുടെ ഏറ്റവും വലിയ വിജയ രഹസ്യമെന്ന് ഒരിക്കൽ ജ്യോതിക പ്രേക്ഷകരോടായി പറഞ്ഞിരുന്നു.വിവാഹശേഷം കുടുംബിനിയായി തുടരാൻ തീരുമാനിച്ച ജ്യോതിക പിന്നീട് 36 വയതിനിലെ എന്ന സിനിമയിലൂടെയാണ് തമിഴ് സിനിമ ലോകത്തേക്ക് വീണ്ടും ഒരു തിരിച്ചുവരവ് നടത്തിയത്. പിന്നീട് ജ്യോതിക അഭിനയിച്ച എല്ലാ വേഷങ്ങളും സ്ത്രീ പ്രാതിനിധ്യം തെളിയിക്കുന്നവ തന്നെയായിരുന്നു.ജീവിതത്തിൽ തനിക്ക് വളരെയധികം സ്പേസും ബഹുമാനവും നൽകുന്ന ഒരു വ്യക്തിയാണ് ഭർത്താവ് സൂര്യ എന്നാണ് ജ്യോതിക പറയുന്നത്.
എന്നാൽ സൂര്യയിൽ തനിക്ക് ഒട്ടും ടോളേറേറ്റ് ചെയ്യാൻ പറ്റാത്ത കാര്യം എല്ലാദിവസവും രാവിലെ ബാത്റൂമിൽ ചിലവഴിക്കുന്ന സമയമാണെന്നാണ് പറയുന്നത്. അതുമായി ബന്ധപ്പെട്ട് മാത്രമാണ് ഇരുവരും തമ്മിൽ മിക്ക ദിവസവും വഴക്ക് ഉണ്ടാകാറുള്ളതെന്നും ജ്യോതിക പറയുന്നു.എന്നാൽ മറ്റ് കാര്യങ്ങളിലെല്ലാം സൂര്യ ഒരു പെർഫെക്റ്റ് ഭർത്താവ് തന്നെയാണെന്ന് ജ്യോതിക വീണ്ടും ഊന്നി പറയുന്നു. താൻ പറയുന്ന കാര്യങ്ങളെല്ലാം കൃത്യമായി കേട്ടിരിക്കുന്ന ഒരാളാണ് സൂര്യയെന്നും, അമ്മ,ഭാര്യ റോളുകളിൽ തനിക്ക് വളരെ വലിയ ഒരു സ്പേസാണ് സൂര്യയുടെ ഭാഗത്ത് നിന്നും ലഭിക്കുന്നതെന്നും താരം പറയുന്നു.
തമിഴിൽ മാത്രമല്ല മലയാളത്തിലും മമ്മൂട്ടിയുടെ നായികയായി കാതൽ എന്ന സിനിമയിലൂടെ ജ്യോതിക നീണ്ട ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയിരുന്നു. ബോളിവുഡിൽ ഇറങ്ങിയ ഷൈത്താൻ എന്ന സിനിമയാണ് ജ്യോതികയുടെ അവസാനമായി പുറത്തിറങ്ങിയ മൂവി. നല്ല ഒരു റോൾ ലഭിക്കുകയാണെങ്കിൽ ബോളിവുഡിൽ സൂര്യ യോടൊപ്പം അഭിനയിക്കാൻ താല്പര്യമുണ്ട് എന്നും ജ്യോതിക വെളിപ്പെടുത്തുന്നു.