കേരളത്തിൽ ഒരുപാട് മാധ്യമ ശ്രദ്ധ നേടിയൊരാൾ ആയിരുന്നു കൊല്ലപ്പെട്ട ജിഷയുടെ ‘അമ്മ .പല മാധ്യമങ്ങൾ കണ്ട് തന്റെ പ്രശ്നങ്ങൾ പറയുകയും അതിന് സഹായിക്കണം എന്നും ഞാൻ മേക്കപ്പ് ചെയ്യാറില്ല എന്നിങ്ങനെ ഉള്ള സംഭാഷണങ്ങൾ ശ്രദ്ധ നേടിയിരുന്നു .എന്നാൽ എന്നിവർ എവിടെ എന്ന പലർക്കും അറിയില്ല .അവരിപ്പോൾ കൊച്ചി മറയിൻ ഡ്രൈവിൽ ആണുള്ളത് .കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ വിൽക്കുന്നതാണ് ഇപ്പോഴത്തെ തൊഴിൽ .
കേരളത്തിലെ പെരുമ്പാവൂർ എന്ന സ്ഥലത്ത് 29 വയസ്സുള്ള ജിഷ എന്ന നിയമവിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവമാണിത്. 2016 ഏപ്രിൽ 28 രാത്രി 8.30 ഓടെയാണ് മരിച്ച നിലയിൽ ജിഷയെ, അമ്മ രാജേശ്വരി കണ്ടെത്തിയത്. ആദ്യദിവസങ്ങളിൽ പോലീസിന്റെ അനാസ്ഥ മൂലവും മാധ്യമശ്രദ്ധ പതിയാത്തതിനാലും ഇത് അധികമാരുടേയും ശ്രദ്ധയിൽപതിഞ്ഞില്ല.
നവമാധ്യമങ്ങളിൽ ജിഷയ്ക്ക് നീതിയ്ക്കായുള്ള ക്യാമ്പയിനുകൾ ശക്തമായതോടെയാണ് ഇത് മാധ്യമങ്ങൾ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തത്.കേരളത്തിലെ പതിനാലാം നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ കൊലപാതകം കോളിളക്കമുണ്ടാക്കി. ജിഷ വധക്കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ പ്രതി അമീറുൽ ഇസ്‌ലാമിന് വധശിക്ഷ വിധിച്ചു.