പ്രശസ്ത ഗായകനും,സംഗീത സംവിധായകനുമായ കെ. ജി ജയൻ അന്തരിച്ചു!

11

സംഗീത സംവിധായകനും ഗായകനുമായ കെ. ജി. ജയൻ അന്തരിച്ചു. 90 വയസായിരുന്നു അദ്ദേഹത്തിന്.തൃപ്പൂണിത്തുറയിലുള്ള വസതിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ഭക്തിഗാനങ്ങളിലൂടെയും, ചലച്ചിത്ര ഗാനങ്ങളിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിച്ച ജയ വിജയ കൂട്ടുകെട്ട് മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഓർമ്മകളാണ്. മലയാളത്തിന്റെ പ്രിയ നടൻ മനോജ് കെ ജയൻ അദ്ദേഹത്തിന്റെ മകനാണ്.

സംഗീതരംഗത്ത് 63 വർഷം തികയുമ്പോഴാണ് അദ്ദേഹത്തിന്റെ വിയോഗം. ഡിസംബറിൽ ആയിരുന്നു അദ്ദേഹത്തിന്റെ നവതി ആഘോഷം നടത്തിയത്. കെ. ജി ജയന്റെ സഹോദരൻ കെ.ജി വിജയനും സംഗീത ലോകത്ത് വലിയ സംഭാവനകൾ നൽകിയ വ്യക്തിത്വമാണ്. അതിനാൽ തന്നെ ജയ- വിജയ എന്ന കൂട്ടുകെട്ടിലാണ് ഇരുവരും അറിയപ്പെട്ടിരുന്നത്. ശബരിമല ദേവസ്വം ബോർഡ് ആദ്യമായി പുറത്തിറക്കിയ ഭക്തിഗാന ആൽബത്തിലെ ജയ വിജയ കൂട്ടുകെട്ടിലുള്ള സോങ്ങുകളെല്ലാം ഇപ്പോഴും മലയാളിമനസ്സുകളിൽ ഭക്തി സാന്ദ്രത നിറക്കുന്നവയാണ് .

കൂടാതെ ഇതേ ആൽബത്തിൽ ആദ്യമായി ഒരു സ്ത്രീ ഗായികയായ പി. ലീല ആലപിച്ച ഭക്തിഗാനവും വളരെയധികം ഹിറ്റാണ്. ഭക്തിഗാനങ്ങൾക്ക് പുറമേ 20 ഓളം സിനിമാ ഗാനങ്ങളും അദ്ദേഹം സംഗീത സംവിധാനം ചെയ്തിട്ടുണ്ട്.പരേതയായ സരോജിനി ടീച്ചറാണ് അദ്ദേഹത്തിന്റെ ഭാര്യ. മനോജ് കെ ജയനെ കൂടാതെ ബിജു കെ.ജയൻ എന്നൊരു മകൻ കൂടിയുണ്ട് അദ്ദേഹത്തിന്.