ഇത് കുട്ടി മഞ്ജു വാര്യർ അല്ലെ …

11

ഒരു അടിപൊളി ചിരിയും കിടിലം ഡാൻസും ആയി അതേ എനർജിയിൽ ലോകമെമ്പാടും ഉള്ളവരുടെ മനസ്സിലേക്ക് ഇടിച്ചു കയറി വന്നൊരു കുട്ടി താരം ആയിരുന്നു വൃദ്ധി വിശാൽ.ഇന്ന് വൃദ്ധിയെ അറിയാത്ത ജനങ്ങൾ ഒരുപാട് കുറവായിരിക്കും .ഒരു ചിരിയോട് കൂടി കടന്നു വന്ന ഈ കൊച്ചു മിടുക്കി ഇന്ന് സോഷ്യൽ മീഡിയയിലെ താരം ആണ്.

തന്റെ ഒറ്റ ചിരിയിൽ തന്നെ പ്രേക്ഷകർ വീണു. ആ ചിരിയും ഡാൻസും ആയിരുന്നു പിന്നീട് മലയാളി മനസ്സുകളിൽ. ഒരു വിവാഹ ചടങ്ങിൽ എനെർജിറ്റിക്ക് ആയി കളിച്ച ഡാൻസ് പിന്നീട് ഇൻസ്റ്റയിൽ വൈറൽ ആവുകയായിരുന്നു. ഇന്നും ഇൻസ്റ്റയും വാട്സാപ്പ് സ്റ്റാറ്റസുകളും ഭരിക്കുന്നുണ്ട് ഈ ബാലതാരത്തിന്റെ ഡാൻസ്.ഒരു പാട് വൈറൽ വിഡിയോകളും ഫോട്ടോ ഷൂട്ടും കൊണ്ട് ഇൻസ്റ്റാഗ്രാം മൊത്തം തിളങ്ങി നിൽക്കുകയാണ് അനുമോൾ എന്ന വൃദ്ധി വിശാൽ.

കല്യാണ വീട്ടിൽ ഒരു പാട്ടിനൊപ്പം ചുവട് വച്ചാണ് വൃദ്ധി വിശാൽ വൈറലായത് . വൃദ്ധിയുടെ ഡാൻസും ചിരിയും ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രം എന്നിവിടങ്ങളിൽ പെട്ടന്ന് തരംഗമാവുകയായിരുന്നു. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലെ അനുമോൾ എന്ന കഥാപാത്രമായി വന്ന് കയ്യടി നേടിയ താരം കൂടിയാണ് വൃദ്ധി.ഒരു യുകെജി വിദ്യാർത്ഥിനിയായിരുന്ന താരം ടിവിയിൽ നോക്കി സ്വയം പഠിച്ചതായിരുന്നു വൈറൽ ആയ ചുവടുകൾ.

ചെറുതെന്നോ വലുതെന്നോ ഇല്ലാതെ ഏത് കഥാപാത്രവും അനായാസം തന്റെ സ്വന്തം ആക്കി മാറ്റുകയാണ് ഇപ്പോൾ വൃദ്ധി മോൾ.ഇതിനിടയിൽ സിനിമകളിലും കുട്ടിതാരം തന്റെ സാന്നിധ്യം അറിയിച്ചു. ഇപ്പോൾ പ്രേക്ഷകർ പറയുന്നത് കുട്ടി മഞ്ജു വാര്യർ അല്ലേ ഇതെന്നാണ്.