പ്രശസ്ത ബോളിവുഡ് നടൻ സൽമാൻഖാന്‍റെ ബാന്ദ്രയിലുള്ള വീടിനു നേരെ വെടിവെപ്പ് നടത്തി അജ്ഞാത സംഘം. അജ്ഞാതരായ കുറച്ച് പേർ ചേർന്ന സംഘമാണ് താരത്തിന്റെ വീടിന് നേരെ അഞ്ചു തവണ വെടിയുയർത്തിയത്.ഞായറാഴ്ച പുലർച്ചെ അഞ്ചുമണിക്കാണ് സംഭവം നടന്നത്. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ആക്രമികൾ അഞ്ചു തവണ വീടിനു നേരെ വെടി വച്ചിട്ടുണ്ട് എന്ന രീതിയിലുള്ള അന്വേഷണ റിപ്പോർട്ട് പുറത്തു വന്നിട്ടുള്ളത്.
സൽമാന്‍റെ ബാന്ദ്രയിലുള്ള ഗ്യാലക്സി അപ്പാർട്ട്മെന്റിലാണ് ഈയൊരു ഒരു സംഭവം നടന്നിട്ടുള്ളത്. ഉടനെ തന്നെ പോലീസും ഫോറൻസിക് അംഗങ്ങളും സ്ഥലത്തെത്തി എല്ലാവിധ പരിശോധനകളും നടത്തിയിട്ടുണ്ട്. ബാന്ദ്ര പോലിസ് സംഭവവുമായി ബന്ധപ്പെട്ട് FIR എടുത്തിട്ടുണ്ട്. സംഭവം നടക്കുമ്പോൾ സൽമാൻ വീട്ടിൽ ഉണ്ടായിരുന്നില്ല. കൂടാതെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും പോലീസിനൊപ്പം അന്വേഷണം നടത്തുന്നതായിരിക്കും.
അക്രമി സംഘം ഹെൽമെറ്റ് ധരിച്ചാണ് സംഭവ സ്ഥലത്ത് എത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അറിയാനായി പോലീസ് സൽമാന്റെ വസതിയിലെ സിസിടിവി രംഗങ്ങൾ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. കൂടാതെ ഇതുമായി ബന്ധപെട്ട് താരത്തിന്റെ സുരക്ഷയും വർദ്ധിപ്പിച്ചിട്ടുണ്ട്.