ഗോവിന്ദ്പത്മസൂര്യ എങ്ങനെയാണ് ജിപി ആയത് …

9

ഒരുപാട് പോസിറ്റിവിറ്റി നൽകുന്നൊരാൾ ആണ് ഗോവിന്ദ് പത്മസൂര്യ .ഈ കെട്ടകാലത്ത് അത്തരം പോസിറ്റിവിറ്റി ആവശ്യവും ആണെന്ന് പറയാം. എന്തായാലും ആളുകളിലേക്ക് പോസിറ്റിവിറ്റി എത്തിക്കുന്നതിനൊപ്പം യൂട്യൂബിലൂടെ വരുമാനവും നേടുന്നുണ്ട് .പട്ടാമ്പിക്കാരനാണ് ഗോവിന്ദ് പത്മസൂര്യ. ഈ ഇടകലത്താണ് ജിപി വിവാഹം കഴിച്ചത് .അത് ഒരുപാട്യാ ആരാധികമാരുടെ നിരാശയ്ക് കാരണം ആയിട്ടുണ്ട് .എങ്കിലും ആ വിശേഷങ്ങൾ അറിയാൻ പോലും എല്ലാവരും ജിപിയുടെ യൂട്യൂബ് വീഡിയോസ് ആണ് കാണുന്നത് . യാദ്ര്ശ്ചികം ആയിട്ടാണ് എംജി ശശി സംവിധാനം ചെയ്ത ‘ അടയാളങ്ങള്‍’ എന്ന സിനിമയില്‍ ജിപി എത്തുന്നത്. എന്തായാലും അതിന് ശേഷം ഗോവിദ് പത്മസൂര്യക്ക് പിന്നോട്ട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

സിനിമകളും സ്‌റ്റേജ് ഷോകളും ഒക്കെ ആയി മലയാളികളുടെ പ്രിയങ്കരനായി മാറി.ജിപി യൂട്യൂബ് ചാനല്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം മാത്രമേ ആയിട്ടുള്ളു. ഇതിനിടയില്‍ ഒരുപാട് വീഡിയോകള്‍ അദ്ദേഹം ചെയ്തുകഴിഞ്ഞു. സെലിബ്രിറ്റികള്‍ക്കൊപ്പമുള്ള സെലിബ്രിറ്റി വീഡിയോകള്‍ എന്ന് വേണമെങ്കില്‍ ജിപിയുടെ പല വീഡിയോകളേയും വിശേഷിപ്പിക്കാവുന്നതാണ്. എന്തായാലും ആരാധകര്‍ക്ക് മനംകുളിര്‍ക്കുന്ന അനുഭവങ്ങളാണ് ഓരോ വീഡിയോയിലും ജിപി ഒരുക്കുന്നത്.

കഴിഞ്ഞ ഒറ്റ വര്‍ഷത്തില്‍ ഗോവിന്ദ് പത്മസൂര്യയുടെ യൂട്യൂബ് ചാനലില്‍ ലഭിച്ച മൊത്തം വ്യൂസ് രണ്ടര കോടിയ്ക്ക് മുകളില്‍ ആണ്. അത്ര ചെറിയ ഒരു കാര്യമല്ല ഇത് എന്ന് എല്ലാവര്‍ക്കും മനസ്സിലാകും. ഇതിനിടയില്‍ അദ്ദേഹം അപ്ലോഡ് ചെയ്തത് ആകെ 145 വീഡിയോകള്‍ ആണ്.ഇത്രയധികം വ്യൂസ് കിട്ടിയ ഗോവിന്ദ് പത്മസൂര്യക്ക് യൂട്യൂബില്‍ നിന്ന് എത്ര വരുമാനും കിട്ടിയിട്ടുണ്ടാകും എന്നാണ് ചോദ്യം. എന്തായാലും മൂപ്പന്‍സ് വ്‌ലോഗ്‌സ് അതിന്റെ ഏതാണ്ട് ഒരു കണക്ക് എടുത്തിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയത് 75,00 ഡോളര്‍ എങ്കിലും ജിപിയ്ക്ക് കിട്ടിയിട്ടുണ്ടാകും എന്നാണ് കണക്ക്. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ അത് ഏകദേശം അഞ്ചര ലക്ഷത്തോളം വരും.