അന്ന് ട്രോളുകൾ വെറുത്തു. ഇന്ന് ട്രോളുകൾ ആസ്വദിക്കുന്നുവെന്ന് ഗായത്രി സുരേഷ്.

9

കുഞ്ചാക്കോ ബോബൻ നായകനായി ജന്മനാ വ്യാപാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തു വച്ച നടിയാണ് ഗായത്രി സുരേഷ്. ശേഷം നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന താരം, അതിനിടയിൽ നിരവധി ട്രോളുകൾക്കും പാത്രമാവുകയുണ്ടായി.

ഗായത്രിയുമായി നടത്തുന്ന ഇൻ്റർവ്യൂകളിൽ, ഗായത്രി നടത്തുന്ന പ്രതികരണമാണ് ഗായത്രിക്ക് തന്നെ വിനയായി മാറുന്നത്. നിരവധി ട്രോളുകൾ വന്നപ്പോൾ അതിനൊക്കെ അന്ന് താരം റിയാക്ട് ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ എനിക്ക് എന്നിൽ കാണാത്ത പൊട്ടഷ്യൽ മറ്റുള്ളവർ കണ്ടത് കൊണ്ടാവണം എന്നെ ട്രോളുന്നതെന്നാണ് ഞാൻ വിലയിരുത്തുന്നത്. ഗായത്രി ഇനിയും ഇംപ്രൂവ് ചെയ്യാനുണ്ടെന്നും, ട്രോൾ ചെയ്താലെങ്കിലും ഇവൾക്ക് മാറ്റം വരട്ടെ എന്നു കരുതിക്കാണുമെന്നാണ് താരം പറയുന്നത്.

ബദലിൻ്റെ സംവിധായകനായ അജയനും ഗായത്രി ട്രോളുകൾ ഏറ്റുവാങ്ങുന്നതിനെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോൾ, ട്രോളുകൾ ഫെയ്ക്കാണെന്നും, നിരവധി ട്രോളുകൾ ഏറ്റുവാങ്ങിയ പൃഥ്വിരാജ് ഇന്ത്യയിലെ മികച്ച നടനായി മാറിയിരിക്കുകയാണെന്നും, അതിനാൽ നമ്മൾ എന്താണെന്ന് അറിയിക്കുകയാണ് വേണ്ടതെന്നാണ് അദ്ദേഹം ഗായത്രിയോട് പറയുന്നത്.