മാളികപ്പുറമെന്ന ഒരൊറ്റ സിനിമയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ഇടംപിടിച്ച കൊച്ചു മിടുക്കിയാണ് ദേവൂട്ടി. ദേവനന്ദ എന്നതാണ് ദേവൂട്ടിയുടെ മുഴുവൻ പേരെങ്കിലും എല്ലാവരും സ്നേഹത്തോടെ വിളിക്കുന്നത് ദേവൂട്ടി എന്നാണ്. തന്റെ സിനിമാ വിശേഷങ്ങളും,കുടുംബ വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയ പേജ് വഴി സ്ഥിരമായി പങ്കുവയ്ക്കാറുണ്ട് താരം. അത്തരത്തിൽ വിഷുപുലരിയുമായി ബന്ധപ്പെട്ട് ദേവൂട്ടി നടത്തിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
കണിയൊരുക്കി അതിനു മുൻപിൽ പട്ടുപാവാടയുടുത്ത് സുന്ദരിയായി ഇരിക്കുന്ന ദേവൂട്ടിയുടെ ചിത്രം വളരെയധികം മനോഹരമാണ്. മറ്റൊരു ചിത്രത്തിൽ ഭഗവാന്റെ അടുത്ത് ഇരിക്കുന്ന രീതിയിലുള്ള ഫോട്ടോയാണ് നൽകിയിട്ടുള്ളത്. കണ്ണനോടുള്ള ആരാധന പൂർണ്ണമായും പ്രകടിപ്പിച്ചു കൊണ്ടാണ് താരം ഫോട്ടോകൾക്ക് പോസ് ചെയ്തിട്ടുള്ളത് എന്ന കാര്യം നിസ്സംശയം പറയാം . കണ്ണന് കളിക്കാൻ ഏറെ ഇഷ്ടമുള്ള മഞ്ചാടിക്കുരു കൈകളിലേന്തിയ ഫോട്ടോയും അതിമനോഹരമാണ്.
ഇളം മഞ്ഞ കസവ് ടോപ്പും, ഗോൾഡൻ നിറത്തിലുള്ള പട്ടുപാവാടയും അണിഞ്ഞ് അതി മനോഹരിയായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന ദേവൂട്ടിയുടെ ഫോട്ടോകളിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല എന്നാണ് പലരും നൽകിയിട്ടുള്ള കമന്റ്. ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മാളികപ്പുറം എന്ന ചിത്രത്തിൽ വളരെയധികം ശ്രദ്ധേയമായ ഒരു റോളാണ് ദേവനന്ദ ചെയ്തത്.
അതിനുശേഷം ചെറുതും വലുതുമായ ഒരുപാട് റോളുകൾ ദേവൂട്ടിയെ തേടി മലയാള സിനിമയിൽ നിന്നും എത്തുകയും ചെയ്തിരുന്നു. വരാനിരിക്കുന്ന സിനിമകളുടെ വിശേഷങ്ങൾ കൂടി ആരാധകർ ചിത്രത്തിന് കീഴിൽ കമന്റായി ചോദിച്ചിട്ടുണ്ട്. ദേവൂട്ടിയുടെ മനോഹരമായ വിഷു ഫോട്ടോകൾ ” വിഷുപുലരിയെ വരവേറ്റ് ദേവൂട്ടിയും പിന്നെ ഞങ്ങളും” എന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്തിട്ടുള്ളത് ഓഷ്യൻ ലൈറ്റ് മീഡിയ കമ്പനിയാണ്.