വിജയ്ക്ക് എതിരെ മത്സരിക്കാൻ തനിക്ക് താല്പര്യമുണ്ടെന്ന തുറന്നുപറച്ചിലുമായി നടിയും ബിജെപി നേതാവുമായ നമിത!

14

തിരഞ്ഞെടുപ്പ് രാഷ്ട്രീയം സജീവമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയ മേഖലയിലും,സിനിമാ മേഖലയിലുമുള്ള നിരവധി പ്രമുഖരാണ് തങ്ങളുടെ ആഗ്രഹങ്ങളും രാഷ്ട്രീയ വീക്ഷണവും തുറന്നു പറഞ്ഞു കൊണ്ടിരിക്കുന്നത് . അത്തരത്തിൽ തമിഴ് നടിയും ബിജെപിയും നേതാവുമായ നമിത നടത്തിയ തുറന്നുപറച്ചിലാണ് ഇപ്പോൾ ആരാധകർക്കിടയിൽ വലിയ രീതിയിൽ കോളിളക്കങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപായിരുന്നു വിജയ് തന്റെ രാഷ്ട്രീയ പ്രവേശനയെ കുറിച്ചുള്ള വിവരങ്ങൾ ആരാധകരുമായി പങ്കുവെച്ചത്. രാഷ്ട്രീയത്തിൽ സജീവമാകുന്നതോടെ അഭിനയത്തിൽ നിന്നും താരം വിട്ട് നിൽക്കുമെന്ന രീതിയിലും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. തമിഴ് സംവിധായകൻ വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ട് എന്ന സിനിമയിലാണ് വിജയ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈയൊരു സിനിമയ്ക്ക് ശേഷം ഒരു ചിത്രത്തിൽ കൂടി അഭിനയിച്ച് താരം അഭിനയം നിർത്തുമെന്ന രീതിയിലാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

അതിനിടയിലാണ് തെന്നിന്ത്യയിലെ ഗ്ലാമർ താരവും , ബിജെപി നേതാവുമായ നമിത തനിക്ക് വിജയിക്ക് എതിരെ മത്സരിക്കാൻ താല്പര്യമുണ്ട് എന്ന രീതിയിലുള്ള പ്രസ്താവന നടത്തിയിട്ടുള്ളത്. നിലവിൽ നമിത ലോകസഭാ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി എല്‍ മുരുകന് വേണ്ടി പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടിലെ ബിജെപി കമ്മിറ്റിയിൽ അംഗത്വമെടുത്ത നടി കൂടിയാണ് നമിത.