ബിഗ്ബോസിൽ വൈൽഡ് കാർഡ്ലൂടെ വന്ന അതിഥികൾ ആതിഥേയരെ മാറ്റിനിർത്തി പരസ്പരം കളിക്കുന്ന കാഴ്ചയാണ് ഇപ്പോൾകാണുന്നത്.പൂജകൃഷ്ണ,ആഭിഷേക് ശ്രീകുമാർ,DJ സെബിൻ,അഭിഷേക് ജയദീപ്, സായി കൃഷ്ണ എന്നിവരാണ് പുതുതായി വന്നത്.പുറത്തെ കാര്യങ്ങൾ അകത്തു പറഞ്ഞും, മത്സരാർത്ഥികൾ തമ്മിലുള്ള ഡയറക്ട് ടാർഗറ്റിങ്ങിലൂടെയും കളി മുന്നോട്ടു പോകുമ്പോൾ തിങ്കളാഴ്ച 9 പേർ നോമിനേറ്റ് ചെയ്യപ്പെട്ടു.
വ്യത്യസ്തമായ വിഷയങ്ങൾ സംസാരിച്ചുകൊണ്ട് ശ്രീകുമാർ പ്രേക്ഷകരെ കയ്യിൽ എടുക്കുമ്പോൾ, ഒരേ തെറ്റ് ചെയ്തവരിൽ ഒരാളെ പവർ ടീമിലും ഒരാളെ നോമിനേഷനിലും ഉൾപ്പെടുത്തിയത് അസ്വസ്ഥതകളും സൃഷ്ടിക്കുന്നുണ്ട്.ഇഞ്ചോടിഞ്ച് പോരാട്ടം മുന്നോട്ടു പോകുമ്പോൾ ഔദ്യോഗഭരിതമായ നിമിഷങ്ങൾക്കായി പ്രേക്ഷകർ കാത്തിരിക്കുന്നു.