മക്കളെക്കുറിച്ച് അശ്വതി ശ്രീകാന്ത് പങ്കു വെച്ച കുറിപ്പ് വൈറലാകുന്നു!

6

മലയാളികൾക്ക് വളരെയധികം സുപരിചിതയായ ആളാണ് അശ്വതി ശ്രീകാന്ത്. ആർജെ, വീജെ മേഖലകളിൽ സ്വന്തം സാന്നിധ്യം ഉറപ്പിച്ച അശ്വതി ഇപ്പോൾ തന്‍റെ എഴുത്തുകളിലൂടെയും വളരെയധികം ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. അശ്വതി പങ്കിടുന്ന മിക്ക പോസ്റ്റുകളും പ്രേക്ഷകർക്കിടയിൽ നിമിഷങ്ങൾക്കുള്ളിലാണ് ചർച്ചയാകാറുള്ളത്.

അത്തരത്തിൽ അശ്വതി ഇപ്പോൾ സ്വന്തം മക്കളെ കുറിച്ച് പങ്കുവെച്ച ഒരു പോസ്റ്റാണ് വളരെയധികം ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്. അവധിക്കാലത്ത് കുഞ്ഞുങ്ങളെ എങ്ങനെ അവർക്ക് ഇഷ്ടമുള്ള രീതിയിൽ വിടാം എന്നതാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. പലരും കരുതുന്നത് രണ്ട് പെൺമക്കൾ തമ്മിൽ ഏറെ പ്രായവ്യത്യാസം ഉണ്ടാകുമ്പോൾ വഴക്ക് കൂടൽ ഉണ്ടാവില്ല എന്നതാണ്. എന്നാൽ അതൊക്കെ വെറും തോന്നൽ മാത്രമാണ് എന്നാണ് അശ്വതി പറയുന്നത്.

പത്മ, കമല എന്നീ പേരുകളിൽ രണ്ടു മക്കളാണ് അശ്വതിക്ക് ഉള്ളത്. മൂത്ത കുട്ടി കൂട്ടുകാരോടൊപ്പം പുറത്തുപോയി കളിക്കുമ്പോൾ ഇളയ കുട്ടിക്ക് അത് വിഷമം ഉണ്ടാക്കുകയും ,അവൾ പല രീതിയിലാണ് അത് പ്രകടിപ്പിക്കുക എന്നും കുറിപ്പിൽ പറയുന്നു.അവസാനം ഇത് മനസ്സിലാക്കിയ അശ്വതി കമലയ്ക്കുവേണ്ടി ഒരു മണിക്കൂറെങ്കിലും മാറ്റിവെക്കാൻ പത്മയോട് ആവശ്യപ്പെടുകയായിരുന്നു. അതോടുകൂടി പ്രശ്നം പരിഹരിക്കപ്പെടുകയും ചെയ്തു എന്നാണ് കുറിപ്പിൽ പറയുന്നത്. സത്യത്തിൽ മിക്ക വീടുകളിലും ഉണ്ടാകാറുള്ള കുട്ടികൾ തമ്മിലുള്ള പ്രശ്നം ഈയൊരു രീതിയിൽ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിന് പ്രചോദനം തന്നെയാണ് അശ്വതിയുടെ പോസ്റ്റ്‌.