അച്ഛന് പിറന്നാൾ ആശംസകൾ അറിയിച്ച് ഉത്തര ശരത്!

11

മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം ആരാധകരുള്ള ഒരു നടിയാണ് ആശാ ശരത്ത്. നൃത്തത്തിലൂടെയും അഭിനയത്തിലൂടെയും ആരാധകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന താരം ദൃശ്യം ഉൾപ്പെടെയുള്ള നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാണ്. ആശാ ശരത്തിന്റെ ഭർത്താവ് ശരത്ത് വാര്യരുടെ പിറന്നാൾ ആയിരുന്നു ഇന്ന്. അച്ഛന് പിറന്നാൾ ആശംസകൾ അറിയിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ മകൾ ഉത്തരാശരത്ത് പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്.

നിങ്ങളെന്റെ അച്ഛൻ മാത്രമല്ല ഹീറോയാണ് എന്നു പറഞ്ഞുകൊണ്ടാണ് ഉത്തര തന്റെ പിറന്നാളാശംസകൾ അച്ഛനായി പങ്കുവെച്ചിട്ടുള്ളത്. മകൾ ഉത്തരക്കും, മരുമകനും ഒപ്പമാണ് ശരത്ത് ഇത്തവണത്തെ പിറന്നാൾ ആഘോഷമാക്കിയിട്ടുള്ളത്. ഒരുപാട് ഓർമ്മകൾ ഒരുമിച്ച് സൃഷ്ടിക്കാൻ ഇതാ വീണ്ടും ഒരു അവസരം കൂടി എന്ന കുറിപ്പും ഉത്തര പോസ്റ്റിനോടൊപ്പം ചേർത്തിട്ടുണ്ട്. ഉത്തരയുടെ പോസ്റ്റിനു താഴെ ശരത്തിന് ആശംസകളുമായി നിരവധി പേരാണ് പോസ്റ്റുകൾ ഇട്ടിട്ടുള്ളത്.

ഉത്തരാശരത്ത് അമ്മയോടൊപ്പം മലയാള സിനിമയിൽ ഒരു ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ഉത്തരയെ കൂടാതെ ആശാ- ശരത്ത് ദമ്പതികൾക്ക് മറ്റൊരു മകൾ കൂടിയുണ്ട്. കുറച്ച് മാസങ്ങൾക്ക് മുൻപായിരുന്നു ആദിത്യ മേനോനുമായി ഉത്തരയുടെ വിവാഹം നടന്നത്. വളരെയധികം താര സമ്പന്നമായി നടന്ന വിവാഹ ചടങ്ങ് സോഷ്യൽ മീഡിയയിൽ അന്ന് വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു.