ഭ്രമയുഗത്തിന് ശേഷം പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന മമ്മുട്ടി ചിത്രം ആണ് ടർബോ .അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ടർബോയുടെ പുത്തൻ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് നടൻ മമ്മൂട്ടി. ഏപ്രിൽ 14ന് സിനിമയുടെ ബാക്കി അപ്ഡേറ്സ് റിലീസ് ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. പോസ്റ്ററും അദ്ദേഹം പുറത്തു വിട്ടിട്ടുണ്ട് .തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത് .
വാഹനത്തിനുള്ളിൽ തൂക്കിയിട്ട നിലയിലുള്ള കൊന്തയുടെ ചിത്രം അടങ്ങിയതാണ് പോസ്റ്റർ . ചിത്രത്തിന്റെ റിലീസ് തിയതിയും ടീസറും അന്നേ ദിവസം റിലീസ് ചെയ്യുമെന്നാണ് അനൗദ്യോഗിക വിവരം. എന്തായാലും ഏറെ നാളുകൾക്ക് ശേഷം എത്തിയ ടർബോ അപ്ഡേറ്റ് ഏറെ ആവേശത്തോടെ ഏറ്റെടുക്കുകയാണ് ആരാധകർ. മമ്മൂട്ടി ചിത്രം എന്ന നിലയില്‍ പ്രഖ്യാപനം മുതല്‍ ശ്രദ്ധനേടിയ സിനിമയാണ് ടര്‍ബോ. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മിഥുന്‍ മാനുവല്‍ തോമസ് ആണ്. മധുരരാജയ്ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ഈ ചിത്രത്തില്‍ തെലുങ്ക് നടന്‍ സുനിലും കന്നഡ താരം രാജ് ബി ഷെട്ടിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ടര്‍ബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടി കമ്പനിയാണ് ടര്‍ബോ നിര്‍മിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ സിനിമയും ഇവര്‍ ആദ്യമായി നിര്‍മിക്കുന്ന ആക്ഷന്‍ ചിത്രവുമാണ് ടര്‍ബോ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ആക്ഷന്‍- കോമഡി ത്രില്ലര്‍ ആയാണ് ഒരുങ്ങുന്നത്.