“അമ്മ ചുംബന സമരത്തിൽ പങ്കെടുത്തതിന് മകൾക് പ്രണയം നഷ്ട്ടമായി”.

12
Advertisements

നടി അനാർക്കലിയും അമ്മയും കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലാണ് ജീവിതത്തിലുണ്ടായ ഈ സുപ്രധാന സംഭവം പറഞ്ഞത്. ജാംഗോ സ്പേസ് ‌ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്. എല്ലാ സ്വാതന്ത്ര്യവും നൽകിയാണ് അമ്മ തന്നെ വളർത്തിയതെന്ന് അനാർക്കലി പറയുന്നു. തന്റെ പ്രണയങ്ങളെക്കുറിച്ചും അനാർക്കലി സംസാരിച്ചു.

പ്രണയിക്കുമ്പോൾ അമ്മയ്ക്ക് അത്ഇഷ്ടമാകുമോ എന്നു ചിന്തിക്കും, അമ്മയ്ക്ക് ഇഷ്ടമല്ലാത്ത ബന്ധങ്ങൾ താല്പര്യമില്ല എന്നു മകൾ പറയുമ്പോൾ, മകൾക് ഇഷ്ടമുള്ളായാൾക്ക് കുറച്ച് പൊളിറ്റിക്കൽ ബോധം ഉണ്ടാകണമെന്ന് മാത്രമേ താൻ ആഗ്രഹിക്കുന്നുള്ളൂ എന്ന് അമ്മ ലാലി പറയുന്നു. 

Advertisements

മകളുടെ പ്രണയങ്ങൾ എല്ലാം ഒരുതരം തമാശയായിരുന്നു എന്നും താൻ ചുംബന സമരത്തിൽ പങ്കെടുത്തതിന് മകൾക് പ്രണയം നഷ്ടമായി എന്നും അവർ സമ്മതിക്കുന്നു. മുടി മുറിച്ചതിന്റെ പേരിൽ ബ്രേക്കപ്പ് ചെയ്ത കാമുകനോട് ‘പോയി പണിനോക്കാൻ പറയ്‌ ‘എന്നാണ് താൻ പറഞ്ഞതെന്നും അവർ പറഞ്ഞു. നായികയായും സഹനടിയായും പ്രേക്ഷകർക്ക് മുമ്പിലെത്തിയ നടിയാണ് അനാർക്കലി മരിക്കാർ.

അടുത്തിടെ ന‌ടിയുടെ ഒന്നിലേറെ സിനിമകൾ പുറത്തിറങ്ങി. 2016 ലെ ആനന്ദം എന്ന ചലച്ചിത്രത്തിലൂടെയാണ് അവർ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. തുടർന്ന് വിമാനം, മന്ദാരം, ഉയിരേ എന്നി ചിത്രങ്ങളിലും അഭിനയിച്ചു. സുലൈഖമൻസിൽ, അമല,എന്നി പുതിയ ചിത്രങ്ങൾ പ്രദർശനത്തിന് ഒരുങ്ങുകയാണ്.

Advertisements
Advertisements