മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം എന്നുതന്നെ നമുക്ക് ഈയൊരു വർഷത്തെ വിശേഷിപ്പിക്കേണ്ടതായി വരും. കഴിഞ്ഞ കുറച്ച് മാസങ്ങളായി മലയാളത്തിൽ ഇറങ്ങിയ കൂടുതൽ സിനിമകളും നൂറുകോടി ക്ലബ്ബിൽ ഇടം പിടിച്ചതോടെ കളക്ഷൻ റെക്കോർഡുകളിൽ എന്ത് അത്ഭുതം സംഭവിക്കുമെന്നാണ് മലയാളി സിനിമ പ്രേക്ഷകര്‍ ഉറ്റുനോക്കി കൊണ്ടിരിക്കുന്നത്.
അത്തരത്തിൽ ആടുജീവിതം ഇപ്പോൾ തന്നെ പല കളക്ഷൻ റെക്കോർഡുകളും ഭേദിച്ച് കഴിഞ്ഞു.വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് ബ്ലെസ്സി പൃഥ്വിരാജ് ചിത്രമായ ആടുജീവിതം ആഗോളതലത്തിൽ വലിയ രീതിയിലുള്ള അത്ഭുതങ്ങൾ സൃഷ്ടിച്ചത്. കേരളത്തിൽ നിന്നുള്ള മാത്രം കളക്ഷൻ റെക്കോർഡുകൾ പരിശോധിച്ചാൽ തന്നെ ആടുജീവിതം പുതിയ ഒരു വഴിത്തിരിവിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. കേരളത്തിൽ 50 കോടിയിലധികം കളക്ഷൻ നേടിയ അതിവേഗ മലയാള സിനിമ എന്ന ബഹുമതി ആടുജീവിതം സ്വന്തമാക്കി കഴിഞ്ഞു. വെറും 12 ദിവസങ്ങൾ മാത്രം എടുത്തുകൊണ്ടാണ് ആടുജീവിതം ഈയൊരു റെക്കോർഡ് നേടിയെടുത്തത് എന്നതും എടുത്തു പറയേണ്ട കാര്യം തന്നെയാണ്.
പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് കേരളത്തിനു പുറത്ത് 116 കോടിയിലധികം രൂപയുടെ കളക്ഷൻ റെക്കോർഡുകൾ ചിത്രം സ്വന്തമാക്കി കഴിഞ്ഞു.മലയാളത്തിൽ നിന്നും 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച അതിവേഗ സിനിമയും ആടുജീവിതം തന്നെയാണ്.എന്തായാലും മലയാള സിനിമയുടെ ചരിത്രത്തിൽ ഒരു പൊൻതൂവൽ തന്നെയാണ് പൃഥ്വിരാജ് ബ്ലെസ്സി കൂട്ടുകെട്ടിൽ പിറന്ന ആടുജീവിതം എന്ന് നമുക്ക് നിസംശയം പറയാം.