Home ENTERTAINMENT പ്രേമലു രണ്ടോ …

പ്രേമലു രണ്ടോ …

ഈ വര്ഷം മലയാള സിനിമയുടെ വസന്ത കാലം ആണ് .പുതുവർഷം തുടങ്ങിയത് മുതൽ ഇറങ്ങിയ ഓരോ പടവും ഒന്നിന് ഒന്നിന് മെച്ചം ചെറുതെന്നോ വലുതെന്നോ ഇല്ലാതെ എല്ലാം പ്രേക്ഷകർ ഏറ്റെടുത്തു . അതിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് പ്രേമലു ആണ് ,സച്ചിനെയും റീനുവിന്‍റെയും പ്രണയജീവിതം എങ്ങനെ ആയിരിക്കുമെന്ന് ചിന്തിക്കാത്തവരായി പ്രേമലു ചിത്രം കണ്ട ആരും ഉണ്ടാകില്ല.

പ്രേക്ഷകർക്ക് ഉള്ള ഉത്തരവുമായി ആണ് ചിത്രം 100 കോടി ക്ലബ്ബിൽ കയറിയതിന്‍റെ വിജയാഘോഷം അണിയറ പ്രവർത്തകർ സംഘടിപ്പിച്ചത്. രണ്ടാം ഭാഗത്തിന്‍റെ പണിപ്പുരയിലാണ് തിരക്കഥാ കൃത്തും സംവിധായകനും. ഇപ്പോൾ വരുന്ന വാർത്തകളിൽ പുതിയ താര നിരകളും രണ്ടാം ഭാഗത്തിൽ ഉണ്ടാകും എന്നാണ് .ആദി ഇനി ചിലപ്പോൾ കെട്ടാൻ പോകുന്നത് രേണുവിന്റെ റൂംമേറ്റായി അഭിനയിച്ച മീനാക്ഷിയെ ആയിരിക്കും എന്നുള്ള ഗോസിപ്പുകളും പരക്കുന്നുണ്ട് .

ഒന്നാം ഭാഗത്തേക്കാൾ രണ്ടാംഭാഗം മികച്ചതാക്കാൻ ആണ് ശ്രമമെന്ന് സംവിധായകൻ ഗിരീഷ് പറഞ്ഞു. സിനിമയുദെ ചിത്രീകരണ വേളയിൽ ഉണ്ടായിരുന്ന അതെ ആവേശത്തിൽ തന്നെയായിരുന്നു വിജയാഘോഷത്തിലേക്ക് അഭിനേതാക്കളും എത്തിയത്. കൊച്ചിയിലെ ആഘോഷ പരിപാടിയിൽ ചിത്രത്തിന്‍റെ നിർമ്മാതാക്കളായ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, നസ്രിയ തുടങ്ങിയവരും പങ്കെടുത്തവരെ ആദരിച്ചു .

Exit mobile version