സാരി മടക്കിക്കുത്തി ‘ഒരു മധുരക്കിനാവിന്‍…

4

ഇന്നലെ മുതൽ ഒരു കലക്കൻ ഡാൻസും സാരി മടക്കിക്കുത്തി അടിച്ചു പൊളിച്ചു ഡാൻസ് കളിക്കുന്ന ഒരു അമ്മയും ആണ് സോഷ്യൽ മീഡിയ താരം .സോഷ്യൽ മീഡിയ മുഴുവനും അവർ നിറഞ്ഞു നിൽക്കുകയാണ് .സാരി മടക്കിക്കുത്തി ‘ഒരു മധുരക്കിനാവിന്‍…’ പാട്ടിന് ഡാന്‍സുമായി സമൂഹമാധ്യമങ്ങളില്‍ വൈറലായ ലീലാമ്മ ജോണിന് മോഹന്‍ലാല്‍ ചിത്രത്തില്‍ അവസരം ലഭിച്ചിരിക്കുന്നു എന്ന വാർത്തകൾ ആണ് വന്നു കൊണ്ടിരിക്കുന്നത്. ഡാൻസ് വൈറൽ ആയതും രണ്ട് സംവിധായകര്‍ വിളിച്ചിരുന്നെന്നും ഒരെണ്ണം മോഹന്‍ലാല്‍ ചിത്രത്തില്‍ അവസരം വാഗ്ദാനം ചെയിതായിരുന്നു .

”ഈ 64-ാം വയസിലാണ് അമ്മയുടെ സമയം വന്നത്. പണ്ട് മുതലേ കുടുംബത്തിലെ ആഘോഷപരിപാടികളില്‍ അമ്മ ഡാന്‍സ് കളിച്ചിട്ടുണ്ട്. വീഡിയോ ഒക്കെ എടുക്കാറുണ്ടെങ്കിലും അന്നൊന്നും സമൂഹമാധ്യമങ്ങളുണ്ടായിരുന്നില്ലല്ലോ. സോഷ്യല്‍മീഡിയ കാലം ആയപ്പോള്‍ പോലും അമ്മയുടെ ഡാന്‍സ് വീഡിയോ പോസ്റ്റ് ചെയ്യണമെന്നൊന്നും ചിന്തിച്ചിട്ടുമില്ല. ഇന്‍സ്റ്റയില്‍ ഇടയ്ക്ക് വീഡിയോ ഇട്ടിട്ടുണ്ടെങ്കിലും അധികം ശ്രദ്ധിക്കപ്പെട്ടില്ല. വീഡിയോ പോസ്റ്റ് ചെയ്തപ്പോള്‍ പോലും ഇത്രത്തോളം വൈറലാകുമെന്നോ സ്വപ്‌നത്തില്‍പോലും പ്രതീക്ഷിക്കാത്ത സിനിമ അവസരം അമ്മയെ തേടിയെത്തുമെന്നോ പ്രതീക്ഷിച്ചില്ല,”

ഒരു ബന്ധുവിന്‌റെ വിവാഹത്തോടനുബന്ധിച്ച് കുട്ടികളൊക്കെ ഡാന്‍സ് കളിക്കുന്നുണ്ടായിരുന്നു. ഞാനും സ്‌റ്റേജില്‍ കയറി ഡാന്‍സ് കളിച്ചു. പിന്നീടാണ് ഞാന്‍ അമ്മയോട് ഡാന്‍സ് കളിക്കാന്‍ ആവശ്യപ്പെട്ടത്. പറഞ്ഞപ്പോള്‍തന്നെ അമ്മ സ്റ്റേജില്‍ കയറി. ഒരു മധുരക്കിനാവിന്‍ എന്ന പാട്ട് ഇട്ടുകൊടുത്തും ഞാന്‍ തന്നെയാണ്. വീഡിയോ ഞാന്‍ തന്നെ എടുത്ത് സോഷ്യല്‍ മീഡിയയിലിടുകയായിരുന്നു. പോസ്റ്റ് ഇത്രയും വൈറലാകുമെന്നോ അമ്മയുടെ ഭാവിതന്നെ മറ്റൊന്നായി മാറുമെന്നോ ഒന്നും അപ്പോള്‍ പ്രതീക്ഷിച്ചില്ല.എന്നാണ് ഇവർ പറയുന്നത് .