ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ വലിയ കാത്തിരിപ്പിനൊടുവിൽ ജോക്കറിന്‍റെ രണ്ടാം ഭാഗം ജോക്കർ 2 ട്രൈലെർ പുറത്തു വന്നിരിക്കുകയാണ് ഇപ്പോൾ.’ജോക്കർ :ഫോളി അഡു’ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടോഡ് ഫിലിപ്സ് ആണ്.ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ജോക്വിൻ ഫീനിക്സ്,ലേഡി ഗാഗ എന്നിവർ ചേർന്നാണ്. സിനിമയിലെ പ്രധാന കഥാപാത്രം ആർതർ ആയി വേഷമിടുന്നത് ജോക്വിൻ ഫീനിക്സും, മറ്റൊരു പ്രധാന കഥാപാത്രമായ ഹാർലി ക്വീനിനെ അവതരിപ്പിക്കുന്നത് ലേഡി ഗാഗയുമാണ്.
ചിത്രത്തിന്‍റെ ഒന്നാം ഭാഗമായ ജോക്കറിന് വൻ പ്രതികരണങ്ങളാണ് മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ നിന്നും ലഭിച്ചത്.2019 ൽ ആയിരുന്നു ചിത്രം പുറത്തിറങ്ങിയത്.സ്യൂഡോ ബുൾബാർ എന്ന് മാനസിക വെല്ലുവിളി നേരിടുന്ന കഥാപാത്രത്തെയാണ് വാക്വിൻ ഫീനിക്സ് അവതരിപ്പിച്ചത്. കാണികളെ ചിത്രത്തിലേക്ക് പിടിച്ചിരുത്തുന്ന രീതിയിലുള്ള അഭിനയമാണ് അദ്ദേഹം ചിത്രത്തിലൂടനീളം കാഴ്ചവച്ചത്. കഥാപാത്രത്തെ പൂർണമായും ആവാഹിച്ചു കൊണ്ടുള്ള ഫീനിക്സി മാസ്മരിക പ്രകടനം സിനിമാ പ്രേമികൾക്കിടയിൽ ഇന്നും രോമാഞ്ചം ഉണ്ടാക്കുന്നത് തന്നെയാണ്. ഓസ്കാർ ഉൾപ്പെടെയുള്ള നിരവധി പുരസ്കാരങ്ങളാണ് ചിത്രത്തിലെ അഭിനയത്തിന് ഫീനിക്സിന് ആ വർഷം ലഭിച്ചത്. ചിത്രത്തിന്‍റെ ആദ്യ ഭാഗത്ത് നിന്നു തന്നെ രണ്ടാം ഭാഗം പുറത്തിറങ്ങുമെന്ന ഒരു സൂചനയും സംവിധായകൻ നൽകിയിരുന്നു.
ഇപ്പോൾ ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമം ഇട്ടുകൊണ്ട് ജോക്കർ 2 തിരശ്ശീലയിലേക്ക് എത്തുമ്പോൾ പ്രതീക്ഷ ഒട്ടും കുറയുന്നില്ല. പ്രധാന കഥാപാത്രങ്ങൾക്ക് പുറമേ സാസീ ബീറ്റ്സ്,കാതറീൻ കീനർ ഉൾപ്പെടെയുള്ള ഒരു നീണ്ട താരനിരയും ചിത്രത്തിലുണ്ട്. സൈക്കോളജിക്കൽ ത്രില്ലർ രീതിയിൽ എടുത്തു വെച്ചിട്ടുള്ള ചിത്രം ഒക്ടോബർ രണ്ടിന് തിയേറ്ററുകളിൽ എത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.