ക്യൂട്ട്നെസ്സ് ഓവർ ലോഡഡ്,,,നസ്രിയ

4

ബാലതാരമായി വന്നു പിന്നീട് ബിഗ് സ്‌ക്രീനിൽ തൻറേതായ ഇടം കണ്ടെത്തിയ നടിയാണ് നസ്രിയ നസിം ഫഹദ്. ഇൻസ്റ്റയിൽ 7.9M followers ഉള്ള നസ്രിയയുടെ പോസ്റ്റുകൾ എല്ലാം ക്ഷണനേരം കൊണ്ടാണ് വമ്പൻ ഹിറ്റാകുന്നത്. ഒരു പക്ഷെ സിനിമയിൽഅത്ര സജീവം അല്ലാതെ ഇരിക്കുന്ന ഒരു താരത്തിന് കിട്ടുന്ന സ്വീകാര്യത മറ്റൊരാൾക്ക് ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയമാണ്. അത്രത്തോളം ആഴത്തിൽ ആണ് നസ്രിയ ഓരോ മലയാളികളുടെയും മനസ്സിൽ കയറിക്കൂടിയത്.

ഇക്കഴിഞ്ഞദിവസമാണ് പ്രേമലുവിന്റെ സെലിബ്രെഷന് ഫഹദിന് ഒപ്പം നസ്രിയയും എത്തിയത്. ക്യൂട്ട് ലുക്കിൽ എത്തിയ നസ്‌റിയയുടെ വീഡിയോ അതി വേഗമാണ് വൈറലായി മാറിയത്. ക്യൂട്ട്നെസ്സ് ഓവർ ലോഡഡ് എന്ന ക്യപ്ഷ്യനോടെ യൂട്യൂബിൽ നസ്രിയയുടെ വീഡിയോ വമ്പൻ ഹിറ്റ് ആവുകയും ചെയ്തു.കുഞ്ഞിലേ മുതൽ മാധ്യമരംഗത്തുള്ള നസ്രിയ അന്നുമുതൽ തന്നെ മലയാളികൾക്ക് സ്വന്തം ആയിരുന്നു.

പിന്നീട് മലയാളക്കരയുടെ സ്വന്തം ഫാഫയുടെ (ഫഹദ് ഫാസിൽ) യുടെ ഭാര്യ ആയി എത്തിയതോടെ ആ താരമൂല്യവും ഇഷ്ടവും കൂടി എന്ന് പറയുന്നതിൽ തെറ്റില്ല. ബാംഗ്ലൂര്‍ ഡേയ്‌സിന്റെ ചിത്രീകരണത്തിനിടയിലായിരുന്നു ഫഹദും നസ്രിയയും പ്രണയത്തിലായത്. നസ്രിയയുമായുള്ള വിവാഹശേഷം ജീവിതം ഒരുപാട് മാറിയെന്ന് ഫഹദ് പറഞ്ഞിരുന്നു. പ്രേമലുവിന്റെ രണ്ടാം ഭാഗവും ടീം അന്നൗൻസ് ചെയ്തിട്ടുണ്ട് . സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും മികച്ച കെമിസ്ട്രി നിലനിര്‍ത്തി മുന്നേറുകയാണ് ഇരുവരും.